കണ്ണൂർ സർവകലാശാല ബിരുദ പ്രവേശനം

കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ (ഗവ./എയ്ഡഡ്/സെൽഫ് ഫിനാൻസിങ്) യു.ജി കോ ഴ്സുകളിലേക്ക് 2022-23 അധ്യയന വർഷത്തെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ ജൂലൈ 15ന് വൈകീട്ട് അഞ്ച് വരെ നടത്താം. വിവരങ്ങൾ www. admission.kannuruniversity.ac.inൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 0497 2715284, 0497-2715261, 7356948230.