2020-21 അധ്യയന വര്‍ഷത്തെ കേരളത്തിലെ എന്‍ജിനീയറിങ്‌ കോളജുകളിലെ ബി.ടെക്‌ (ലാറ്ററല്‍ എന്‍ട്രി) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്‌ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 27 വരെ നീട്ടി. അന്നു വൈകിട്ട്‌ അഞ്ചു വരെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. വിജ്‌ഞാപനത്തിനു വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.