Friday, March 29, 2024
HomeEducational NewsTech BEE 2022 - ഇപ്പോൾ അപേക്ഷിക്കാം

Tech BEE 2022 – ഇപ്പോൾ അപേക്ഷിക്കാം

പണി പഠിച്ച് ടെക് പുലിയാവാം HCLൽ

ടെക്ബീ 2022- എച്ച്‌സിഎല്ലിന്റെ കരിയര്‍ ഡവലപ്മെൻ്റ് പ്രോഗ്രാമിന് അപേക്ഷിക്കാൻ സമയമായി

+2 കാർക്ക് അവസരം

ആഗോള കരിയര്‍ അവസരങ്ങള്‍ക്കായി പ്ലസ്ടു യോഗ്യതയുളള വിദ്യാർഥികള്‍ക്ക് മുഴുവന്‍ സമയ ജോലിയാണ് HCL കമ്പനി ഉറപ്പുനല്‍കുന്ന ടെക് ബീ പ്രോഗ്രാം.
ലൈവ് എച്ച്‌സിഎല്‍ പ്രോജക്ടുകളില്‍ തിരഞ്ഞെടുക്കുന്ന വിദ്യാർഥിക്ക് ഇന്റേണ്‍ഷിപ്പ് കാലയളവില്‍ 10,000 രൂപ സ്റ്റൈപൻഡ് ലഭിക്കും.
ഇതിനു പുറമേ, എച്ച്‌സിഎല്ലില്‍ മുഴുവന്‍ സമയ ജോലിക്കായി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥിക്ക് ഉന്നത വിദ്യാഭ്യാസത്തിനായി താല്‍പര്യമുണ്ടെങ്കില്‍ ബിറ്റ്സ് പിലാനിയില്‍ നിന്നോ ശാസ്ത്ര സര്‍വകലാശാലയില്‍ നിന്നോ ഉന്നത വിദ്യാഭ്യാസം നേടാനുളള അവസരവും കമ്പനി നല്‍കുന്നു.
ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമായി വിദ്യാർഥിയുടെ കോഴ്‌സ് ഗ്രാജ്വേഷന്‍ ഫീസിന് എച്ച്‌സിഎല്‍ ഭാഗികമായോ പൂര്‍ണ്ണമായോ ധനസഹായവും നല്‍കുന്നു.

മാതാപിതാക്കള്‍ക്കോ വിദ്യാർഥികള്‍ക്കോ സാമ്പത്തിക ബാധ്യതകൾ വരുത്താത്ത വിധത്തിലാണ് ധനസഹായം നൽകുന്നത്.
ബാങ്കുകള്‍ വഴി വായ്പകളും ലഭ്യമാക്കുന്നുണ്ട്.
അപേക്ഷകര്‍ക്ക് എച്ച്സിഎല്ലില്‍ ജോലി ലഭിച്ചതിനു ശേഷം ഇഎംഐ വഴി ഫീസ് അടയ്ക്കാം.
പരിശീലന സമയത്ത്, 90% ഉം അതിനുമുകളിലും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന വിദ്യാർഥികള്‍ക്ക് മുഴുവന്‍ ഫീസ് ഇളവും പരിശീലന സമയത്ത് 80% ഉം അതിനുമുകളിലും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന വിദ്യാർഥികള്‍ക്ക് പ്രോഗ്രാം ഫീസിൽ 50% ഇളവും ലഭിക്കും.

സോഫ്റ്റ്‌വെയർ എൻജിനീയര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്മെന്റ്, ഡിസൈന്‍ എന്‍ജിനീയര്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ പ്രോസസ് അസോസിയേറ്റ്‌സ് തുടങ്ങിയ പോസ്റ്റുകളിലേക്ക് ജോലിക്കായി തിരഞ്ഞെടുത്ത വിദ്യാർഥികള്‍ക്ക് പരിശീലനാനന്തരം പ്രതിവര്‍ഷം 1.70 മുതല്‍ 2.20 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കും.
ടെക്-ബീ ട്രൈനിങ് പ്രോഗ്രാമിന്റെ ഫീസ് രണ്ടുലക്ഷവും ടാക്‌സും ഉള്‍പ്പെടെ ആയിരിക്കും.

ആഗോള കസ്റ്റമര്‍മാര്‍ക്കായി പ്രവര്‍ത്തിക്കുന്നതിനു പുറമേ ടെക്ബീ ട്രെയിനിങ് പൂര്‍ത്തിയാക്കുന്ന വിദ്യാർഥികളെ മുഴുവന്‍ സമയ (ഫുള്‍ ടൈം) എച്ച്‌സിഎല്‍ ജീവനക്കാരായി നിയമിക്കുകയും ചെയ്യുന്നു.
ഉന്നത വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ജീവനക്കാരുടെ ക്ഷേമ പദ്ധതികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും എച്ച്‌സിഎല്‍ ടെക്‌നോളജീസ് നല്‍കും.

എന്താണ് ടെക്-ബീ യോഗ്യത

2021 ൽ പ്ലസ് ടു പൂര്‍ത്തിയാക്കിയവർക്കോ അല്ലെങ്കില്‍ ഈ വര്‍ഷം (2022) പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന/പാസായ, ഗണിതശാസ്ത്രം അല്ലെങ്കില്‍ ബിസിനസ് ഗണിതശാസ്ത്രം എന്നീ വിഷയങ്ങളില്‍ 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ വിദ്യാർഥികള്‍ക്കോ ടെക്ബീ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

യോഗ്യതാ മാര്‍ക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് www.hcltechbee.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

ഈ യോഗ്യതയുള്ളവര്‍ക്കു വേണ്ടി ഒരു ഓണ്‍ലൈന്‍ കരിയര്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (HCL CAT) നടത്തും. ടെസ്റ്റ് പാസാകുന്നവരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കും.
അതിനുശേഷം എച്ച്‌സിഎല്‍ ഇഷ്യൂ ലെറ്റര്‍, ഓഫര്‍ ലെറ്റര്‍ നല്‍കും.

ക്വാണ്ടിറ്റേറ്റീവ് റീസണിങ് (മാത്തമാറ്റിക്‌സ്), ലോജിക്കല്‍ റീസണിങ്, ഇംഗ്ലിഷ് ലാംഗ്വേജ് എന്നീ വിഷയങ്ങളില്‍ വിദ്യാർഥികളുടെ അഭിരുചി പരിശോധിക്കുന്നതിനായി തയാറാക്കിയ ഒരു ഓണ്‍ലൈന്‍ അസസ്‌മെന്റ് ടെസ്റ്റാണ് എച്ച്‌സിഎല്‍ കാറ്റ്.

അപേക്ഷിക്കേണ്ട വിധം

www.hcltechbee.com
എന്ന ഔദ്യോഗിക വൈബ്‌സൈറ്റ് സന്ദര്‍ശിച്ച് വിദ്യാർഥികള്‍ക്ക് ടെക്ബീ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.
ഈ ഡയരക്ട് ലിങ്കും ഉപയോഗിക്കാം
https://registrations.hcltechbee.com/?utm_source=Affiliate&utm_medium=Banner&utm_campaign=Affiliate2022_287670

courtsy

മുജീബുല്ല KM സിജി ഇൻ്റർനാഷനൽ കരിയർ R&D ടീം & സിജി കരിയർ ടീം.
www.cigi.org
www.cigii.org

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments