ന്യൂഡല്‍ഹി: ജെ.ഇ.ഇ(ജോയിന്റ് എന്‍ട്രന്‍സ് എക്സാം) മെയിന്‍ പരീക്ഷാ പരീക്ഷാ ഘടനയില്‍ മാറ്റം. പരീക്ഷ ഫെബ്രുവരി 23 നു തുടങ്ങും.മേയ് 28 വരെ നീളുന്ന നാലു സെഷനുകളിലായുള്ള പരീക്ഷയുടെ വിശദാംശങ്ങള്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്റിയാല് നിഷാന്താണു പ്രഖ്യാപിച്ചത്.നാല് അവസരം ലഭിക്കുന്നതിലൂടെ ജെ.ഇ.ഇ. സ്കോര്‍ മെച്ചപ്പെടുത്താന്‍ വിദ്യര്‍ഥികള്‍ക്ക് അവസരം ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. നാലു തവണ പരീക്ഷ എഴുതിയാലും ഇവയില്‍ ലഭിച്ച മികച്ച സ്കോറാകും അന്തിമമായി പരിഗണിക്കുക.ചോദ്യപേപ്പര്‍ ഘടനയിലും മാറ്റമുണ്ട്. പ്രദേശിക ഭാഷയില്‍ പരീക്ഷയെഴുതാനും ഇക്കുറി അവസരമുണ്ട്. ഐ.ഐ.ടി, എന്‍.ഐ.ടി, മറ്റു കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ പ്രവേശനത്തിനുളള ജെ.ഇ.ഇയില്‍ ഒന്‍പത് ലക്ഷം വിദ്യാര്‍ഥികളാകും ഭാഗമാകുക.ഫെബ്രുവരി 23 മുതല്‍ 26 വരെയാണ് ജെ.ഇ.ഇ മെയിന്‍ ആദ്യഘട്ട പരീക്ഷ. അഞ്ചു ദിവസത്തിനുള്ളില്‍ ഫലം പുറത്തുവിടും. അപേക്ഷാ ഫോം jeemain.nta.nic.in എന്ന വെബ്സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ച്ച് 15-18, ഏപ്രില്‍ 27-30, മേയ് 24- 28 എന്നിങ്ങനെയാണു മറ്റു സെഷനുകള്‍.പ്രധാന മാറ്റങ്ങള്എല്ലാ സെഷനുകളിലും പരീക്ഷയെഴുതണമെന്നു നിര്‍ബന്ധമില്ല. നാലു സെഷനുകളിലെ എല്ലാ പരീക്ഷകളും എഴുതിയാലും ഇവയിലെ മികച്ച സ്കോര്‍ മാത്രമാകും പരിഗണിക്കുക.ഇംഗ്ലിഷിനും ഹിന്ദിക്കും പുറമേ മലയാളം അടക്കം 13 അംഗീകൃത ഭാഷകളിലും ഉത്തരമെഴുതാം.90 ചോദ്യങ്ങളില്‍ 75 എണ്ണത്തിനു മറുപടി എഴുതിയാല്‍ മതിയാകും. ഇവയില്‍ 15 എണ്ണത്തിനു നെഗറ്റീവ് മാര്‍ക്ക് ഉണ്ടാകില്ല. കെമിസ്ട്രി, ഫിസിക്സ്, ഗണിത ശാസ്ത്രം വിഭാഗങ്ങളില്‍ 30 വീതം ചോദ്യങ്ങള്‍. ഇവയില്‍ 25 എണ്ണത്തിനു മറുപടി നല്കിയാല് മതിയാകൂം.ജെ.ഇ.ഇ. മെയിന്‍ വര്‍ഷത്തില്‍ നാലു തവണ(ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മേയ്). ഇതിലൂടെ ജെ.ഇ.ഇ. സ്കോര്‍ മെച്ചപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം.പരീക്ഷാ സിലബസില്‍ മാറ്റമുണ്ടാകില്ല.ജനുവരി 16 വരെ അപേക്ഷിക്കാം. നാലു സെഷനുകള്‍ക്കായുള്ള ഫീസ് ജനുവരി 17 നു മുമ്ബ് അടയ്ക്കണം.2020 ലെ ജെ.ഇ.ഇ. മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറ് വരെയാണു നടത്തിയത്. ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് സെപ്റ്റംബര്‍ 27 നും നടത്തി.
About The Author
Related Posts
Recent Posts
-
CUET UG അറിയേണ്ടതെല്ലാംMar 6, 2025 | Educational News
-
-
സംസ്ഥാന സർക്കാർ സർവീസിൽ PSC വഴി വൻ അവസരം.Jan 24, 2025 | PSC
-
-
ബിരുദമുള്ളവർക്കു SBI യിൽ 14191 ഒഴിവുകൾ!Dec 31, 2024 | Recruitment