ഈ വർഷത്തെ +1 പ്രവേശനത്തിന്റെ രണ്ട് അലോട്മെന്റിലും അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾ , ഇനി ഒഴിവു വരുന്ന സീറ്റിലേക്ക് പ്രവേശനം നേടണം എന്നുണ്ടെങ്കിൽ സപ്ളിമെൻററി അലോട്മെന്റിന് അപേക്ഷ പുതുക്കി (Renewal) നൽകേണ്ടതാണ്. അപേക്ഷ പുതുക്കുന്നവരെ മാത്രമേ അലോട്മെന്റിന് പരിഗണിക്കുകയുള്ളൂ.

അപേക്ഷ പുതുക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
www.hscap.kerala.gov.in
എന്ന website പരിശോധിക്കുക.
നിലവിലെ അറിയിപ്പ് പ്രകാരം ഒടോബർ 9 മുതൽ അപേക്ഷ പുതുക്കാൻ അവസരം ഉണ്ടാവും എന്നാണ് അറിയിച്ചത്.

നിലവിൽ അഡ്മിഷൻ എടുത്തവർക്ക് സ്കൂൾ /കോമ്പിനേഷൻ മാറ്റം സപ്ളിമെൻററി അലോട്മെന്റിന് ശേഷമാവും എന്നാണ് അറിയുന്നത്.
ഇതിനെതിരെ എതിർപ്പുകൾ വന്നിട്ടുണ്ട്.

പുതിയ അഡ്മിഷൻ വാർത്തകർ അറിയാൻ ഔദ്യോഗിക website ആയ www.hscap.kerala.gov.in
സന്ദർശിക്കുക.