സെറ്റ് പരീക്ഷ : ഒക്ടോബർ 20 മുതൽ അപേക്ഷിക്കാം.
ഹയർസെക്കൻഡറി,നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയാണ് സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്(SET)
ഈ പരീക്ഷയ്ക്ക് 20 മുതൽ അപേക്ഷിക്കാം.
30ന് വൈകിട്ട് അഞ്ചുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ജനറൽ, ഓ ബി സി വിഭാഗക്കാർ പരീക്ഷാ ഫീസായി 1000 രൂപയും
എസ് സി,എസ് ടി, പി ഡബ്ലിയു ഡി വിഭാഗക്കാർ 500 രൂപയും ഓൺലൈനായി അടക്കണം.
അപേക്ഷിക്കുന്നവർ നിർബന്ധമായും എൽ ബി എസ് സെന്ററിന്റെ വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തിരിക്കണം
2022 ജനുവരി ഒമ്പതിനാണ് പരീക്ഷ.
പ്രോസ്പെക്ടസും സിലബസും www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും