നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവർക്കുള്ള അഖിലേന്ത്യാ കൗൺസലിംഗ് രജിസ്ട്രേഷൻ ഒക്ടോബർ 27 മുതൽ ആരംഭിക്കും. ഓപ്ഷൻ രജിസ്ട്രേഷൻ 28 മുതൽ ആരംഭിക്കും.15% അഖിലേന്ത്യാ ക്വാട്ടാ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (AllMS), ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യൂക്കേഷൻ & റിസർച്ച് (JIPMER),ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് (ആദ്യഘട്ടം), കേന്ദ്ര സർവകലാശാലകൾ, ഡീംഡ് മെഡിക്കൽ കോളേജുകൾ, ഇ എസ്. ഐ ക്വാട്ടാ എന്നിവയിലെ മെഡിക്കൽ, ഡെൻ്റൽ പ്രവേശനത്തിനുള്ള അഖിലേന്ത്യാ കൗൺസലിംഗ് നീറ്റ് റാങ്ക് പരിഗണിച്ചാണ് നടത്തുന്നത്.മെഡിക്കൽ പ്രവേശനത്തിനുള്ള കേരള സംസ്ഥാന കൗൺസലിംഗിൽ പങ്കെടുക്കുന്നവർ നീറ്റ് സ്കോർ, റാങ്ക് എന്നിവ കീമിൻ്റെ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യേണ്ടതാണ്.ഇതിനുള്ള നോട്ടിഫിക്കേഷൻ ഉടൻ പ്രതീക്ഷിക്കാം. നീറ്റ് സ്കോറിൻ്റെ അടിസ്ഥാനത്തിൻ തയ്യാറാക്കുന്ന കേരള മെഡിക്കൽ റാങ്ക് ലിസ്റ്റിൽ നിന്നാണ് കേരളത്തിലെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനം നടത്തുന്നത്.