ഡിസ്റ്റൻസായി സർവ്വീസിലിരിക്കുന്നവർക്ക് BEd ചെയ്യാൻ എവിടെയാണവസരം
അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർവീസിലുള്ളവർക്ക് ബി.എഡ്. ചെയ്യാനുള്ള സൗകര്യം ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ), കുരുക്ഷേത്ര സർവകലാശാല വിദൂരപഠന വിഭാഗം എന്നിവ നൽകുന്നുണ്ട്. അപേക്ഷാർഥി, എലമെന്ററി എജ്യുക്കേഷനിലെ ട്രെയിൻഡ് ഇൻസർവീസ് ടീച്ചറായിരിക്കണം. മുഖാമുഖ പ്രോഗ്രാമിൽ കൂടി എൻ.സി.ടി.ഇ. അംഗീകാരമുള്ള ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാം കഴിഞ്ഞവരെയും പരിഗണിക്കും.
രണ്ടു വർഷമാണ് കോഴ്സ് ദൈർഘ്യം. ഇഗ്നോ പ്രവേശനത്തിന് അപേക്ഷകർക്ക് 50 ശതമാനം മാർക്കോടെയുള്ള സയൻസസ്, സോഷ്യൽ സയൻസസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നിവയിലൊന്നിലെ ബാച്ചിലർ ബിരുദമോ, മാസ്റ്റേഴ്സ് ബിരുദമോ ഉണ്ടാകണം. അല്ലെങ്കിൽ സയൻസ്, മാത്തമാറ്റിക്സ് സ്പെഷ്യലൈസേഷനുകളോടെയുള്ള 55 ശതമാനം മാർക്ക് നേടിയ, എൻജിനിയറിങ്/ടെക്നോളജി ബാച്ചിലർ ബിരുദം/തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം (www.ignou.ac.in). കോഴ്സ് പൂർത്തിയാക്കാൻ പരമാവധി അഞ്ച് വർഷം കിട്ടും.
കുരുക്ഷേത്ര സർവകലാശാലയുടെ വിദൂരപഠന വിഭാഗത്തിലെ ബി.എഡ്. പ്രവേശനത്തിന് 50 ശതമാനം മാർക്കോടെ, ബാച്ചിലർ/മാസ്റ്റർ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം
(//ddekuk.ac.in/).
Courtesy:
മുജീബുല്ല KM
സിജി കരിയർ ടീം
ih3tul