*Kerala Public Service Commission എൻഡ്യൂറന്റ് ടെസ്റ്റ് ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു*

 

 

 

എൻഡ്യൂറന്റ് ടെസ്റ്റ് പോലീസ് വകുപ്പിലെ പോലീസ് കോണ്സ്റ്റബിള് ( ഐ.ആര്.ബി കമാന്ഡോ വിംഗ് ) ( കാറ്റഗറി നമ്പര് 136/2022 ) തസ്തികയിലേക്ക് അപേക്ഷ സമര്പ്പിച്ച ഉദ്യോഗാര്ത്ഥികള്ക്കായുള്ള എന്റന്സ് ടെസ്റ്റ് ( 25 മിനിട്ടില് 5 കിലോമീറ്റര് ദൂരത്തിലുള്ള ഓട്ടം ) 05.07.2022 തീയതി രാവിലെ 5.00 മണി മുതല് എല്ലാ ജില്ലകളിലും വച്ച് ആരംഭിക്കുന്നതിന് സ്പെഷ്യല് സെലക്ഷന് ബോർഡ് തീരുമാനിച്ചിട്ടുണ്ട് . ഉദ്യോഗാര്ത്ഥികള് തങ്ങളുടെ പ്രൊഫൈലില് ലഭ്യമാക്കിയിട്ടുള്ള അഡ്മിഷന് ടിക്കറ്റ് , ഒറിജിനല് ഐ.ഡി കാർഡ് , ഫിസിക്കല് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 5.00 – ന് മുമ്പായി തന്നെ അഡ്മിഷന് ടിക്കറ്റില് നിർദ്ദേശിച്ചിരിക്കുന്ന സ്ഥലത്ത് എത്തിച്ചേരേണ്ടതാണ് . നിശ്ചിത സമയത്തിന് ശേഷം ( രാവിലെ 5.00 മണി ) എത്തുന്ന ഉദ്യോഗാര്ത്ഥികളെ യാതൊരു കാരണവശാലും എൻ ഡ്യൂറന്റ് ടെസ്റ്റില് പങ്കെടുപ്പിക്കുന്നതല്ല . പരീക്ഷാ കേന്ദ്രങ്ങളുടെ മാറ്റം , തീയതി / സമയം മാറ്റം എന്നിവ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല . ഉദ്യോഗാര്ത്ഥികള്ക്കുള്ള അഡ്മിഷന് ടിക്കറ്റുകള് 20.06.2022 തീയതിയ്ക്ക് ശേഷം പ്രൊഫൈലില് ലഭ്യമാക്കുന്നതാണ് . ഫിറ്റ്നസ് സര്ട്ടിഫിക്കറ്റിന്റെ മാതൃക പി.എസ്.സി വെബ് സൈറ്റിലും ലഭ്യമാണ് .