കേരള സർവകലാശാലയുടെ: 2020-2021 അധ്യായന വർഷത്തെ ബി.എഡ് കോഴ്സുകളിലേക്ക് പ്രവേശനത്തിലുള്ള ട്രയൽ അലോട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷ നമ്പറും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തു തങ്ങളുടെ അലോട്മെന്റ് പരിശോധിക്കാവുന്നതാണ്പു​തി​യ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാംപ​ഠ​ന​വ​കു​പ്പു​ക​ളി​ൽ 2020-2021 വ​ർ​ഷം പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന എം​എ പൊ​ളി​റ്റി​ക്സ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് ഡി​പ്ള​മ​സി, എം​എ​സ്‌​സി ഫി​സി​ക്സ് (സ്പെ​സി​ലൈ​സേ​ഷ​ൻ ഇ​ൻ സ്പെ​യ്സ് ഫി​സി​ക്സ്), എം​എ​സ്‌​സി കെ​മി​സ്ട്രി (സ്പെ​സി​ലൈ​സേ​ഷ​ൻ ഇ​ൻ റി​ന്യൂ​യ​ബി​ൾ എ​ന​ർ​ജി) എ​ന്നീ കോ​ഴ്സു​ക​ൾ​ക്ക് നാ​ളെ മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 16. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.