ഈ വർഷത്തെ +1 പരീക്ഷയുടെ ഫലം കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ചിരുന്നു. +1 പരീക്ഷയ്ക്ക് ഇംപ്രൂവ്മെൻ്റ് ഉണ്ടായിരിക്കില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു. എങ്കിലും , പൂർണ്ണമായും Online ക്ലാസ്സുകളെ മാത്രം ആശ്രയിച്ച് നടന്ന പരീക്ഷയ്ക്ക് ഇംപ്രൂവ്മെൻറിന് അവസരം നൽകണമെന്ന് ആവശ്യം ഉയർന്ന സാഹചര്യത്തിൽ +1 ഇംപ്രൂവ്മെൻ്റ് പരീക്ഷ നടത്താൻ പൊതു വിദ്യഭ്യാസ ഡയരക്ടർക്ക് ഗവൺമെൻ്റ് നിർദ്ദേശം നൽകി. കോവിഡ് കാരണം പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് അവസരം കൊടുക്കും.