2020-21 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദാനന്തര ബിരുദപ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് www.admission.kannuruniversity.ac.in എന്ന വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അഡ്മിഷൻ ഫീസ് SBI collect വഴി നിർബന്ധമായും അടയ്ക്കേണ്ടതാണ്. ഫീസ് അടയ്ക്കാത്തവർക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുകയും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 610/- രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 550/- രൂപയുമാണ്. PG Admission- Admission Fee(General / SEBC), PG Admission- Admission Fee(SC/ST) എന്നീ കാറ്റഗറിയിൽ മാത്രം ഓൺലൈനായി ഫീസ് അടക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മറ്റ് കാറ്റഗറിയിൽ ഫീസടച്ചാൽ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. കണ്ണൂർ സർവ്വകലാശാലയിൽ നിന്നല്ലാതെ യോഗ്യതാ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ റെക്കഗ്നീഷൻ ഫീ ആയ 165/- രൂപയും മെട്രിക്കുലേഷൻ ഫീ ആയ 165/- രൂപയും ഉൾപ്പെടെ 330/- രൂപ Admission Miscellaneous എന്ന കാറ്റഗറിയിൽ അടക്കേണ്ടതാണ്.

അഡ്മിഷൻ ഫീസ് അടച്ച വിദ്യാർത്ഥികൾ ലോഗിൻ ചെയ്ത് അഡ്മിഷൻ ഫീസ് ഒടുക്കിയ വിവരം 21.10.2020 ന് 5 മണിക്കു മുൻപായി വെബ്സൈറ്റിൽ നൽകി തങ്ങളുടെ അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്. അഡ്മിഷൻ ഫീസ് ഒടുക്കിയ വിവരം യഥാസമയം www.admission.kannuruniversity.ac.in ൽ ചേർക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കുന്നതാണ്. ഇങ്ങനെയുള്ള വിദ്യാർത്ഥികളെ യാതൊരു കാരണവശാലും അടുത്ത അലോട്ട്മെന്റിൽ പരിഗണിക്കുന്നതല്ല. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ സംതൃപ്തരല്ലെങ്കിലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടണമെന്നുണ്ടെങ്കിൽ അതിനായി അഡ്മിഷൻ ഫീസ് യഥാസമയം അടച്ച് ആ വിവരം നിശ്ചിത സമയത്തിനുള്ളിൽ വെബ്സൈറ്റിൽ ചേർക്കേണ്ടതാണ്.

അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ സംതൃപ്തരാണെങ്കിൽ അഡ്മിഷൻ ഫീസ് ഒടുക്കിയ വിവരം വെബ്സൈറ്റിൽ ചേർത്ത ശേഷം അവരുടെ ഹയർ ഓപ്ഷനുകൾ 21.10.2020 ന് 5 മണിക്കുള്ളിൽ നീക്കം ചെയ്യേണ്ടതാണ്. ഇപ്രകാരം സ്വന്തം ഇഷ്ടത്തിനനുസരിച്ച് റദ്ദ് ചെയ്യ ഹയർ ഓപ്ഷനുകൾ പിന്നീട് ഒരു കാരണവശാലും പുന:സ്ഥാപിച്ച് കൊടുക്കുന്നതല്ല. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്റിൽ ആ ഓപ്ഷനുകളിലേക്ക് പരിഗണിക്കുന്നതും അവർ പുതിയ അലോട്ട്മെന്റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്.

രണ്ടാം അലോട്ട്മെന്റ് – 23.10.2020

കോളേജ് പ്രവേശനം

ഒന്നാം അലോട്ട്മെന്റിനു ശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് രണ്ടാം അലോട്ട്മെന്റ് നടത്തുന്നതാണ്. ഒന്ന്, രണ്ട് അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ രണ്ടാം അലോട്ട്മെന്റിനുശേഷം മാത്രം അതാത് കോളേജുകളിൽ അഡ്മിഷനു വേണ്ടി ഹാജരാകേണ്ടതാണ്. അഡ്മിഷൻ ലഭിക്കുന്നതിനായി ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്റ് മെമ്മോ രണ്ടാം അലോട്ട്മെന്റിനു ശേഷം മാത്രം വെബ്സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. അലോട്ട്മെന്റ് മെമ്മോയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശനസമയത്ത് അതാത് കോളജുകളിൽ ഹാജരാക്കേണ്ടതാണ്.

ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്

രജിസ്‌ട്രേഷൻ ഫീസ്

സർവ്വകലാശാല ഫീസ്

എന്നിവ SBI Collect വഴി ഓൺലൈനായി അടച്ച രസീതിന്റെ പ്രിന്റ് ഔട്ട്

മെട്രിക്കുലേഷൻ ഫീസ്

റെക്കഗ്നീഷൻ ഫീസ് (കണ്ണൂർ സർവ്വകലാശാലയിൽ നിന്നല്ലാതെ യോഗ്യതാ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ മാത്രം)

SBI Collect വഴി ഓൺലൈനായി അടച്ച രസീതിന്റെ പ്രിന്റ് ഔട്ട്’

യോഗ്യതാ പരീക്ഷയുടെ അസ്സൽ മാർക്ക് ലിസ്റ്റ്

ജനനതീയ്യതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

വിടുതൽ സർട്ടിഫിക്കറ്റ് (TC)

കോഴ്സ്/ കോണ്ടക്ട് സർട്ടിഫിക്കറ്റ്

അസ്സൽ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്

EWS സർട്ടിഫിക്കറ്റ് (പൊതു/ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്)

അസ്സൽ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് (എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക്)

ഗ്രേസ്മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കറ്റ്

കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്നും വിദൂര വിദ്യാഭ്യാസം വഴി യോഗ്യതാ കോഴ്സ് പൂർത്തിയാക്കിയവരും വ്യത്യസ്ത നാമകരണത്തിൽ ബിരുദം പൂർത്തിയായവരും കണ്ണൂർ സർവ്വകലാശാലയുടെ Equivalence Certificate ഹാജരാക്കേണ്ടതാണ്. ഏതെങ്കിലും ബിരുദമാണ് യോഗ്യത എങ്കിൽ കണ്ണൂർ സർവ്വകലാശാലയുടെ Recognition Certificate മതിയാകും.

അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്

ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട്

ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും ഫീസടച്ചതിന്റെ വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്. ഓൺലൈൻ പേയ്മെന്റ് വഴി ഫീസടച്ചവർ ഈ വെബ്‌സൈറ്റിലെ Payment History എന്ന ലിങ്ക് വഴി പ്രിന്റ് ഔട്ട് എടുക്കേണ്ടതാണ് . ഈ പ്രിന്റ് ഔട്ട് അഡ്മിഷൻ സമയത്ത് നിർബന്ധമായും കോളേജിൽ ഹാജരാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 04972715261, 04972715284 എന്നീ നമ്പറുകളിൽ വിളിക്കുക.