കരസേനയിൽ ഓഫീസർ*ഇന്ത്യൻ കരസേനയിൽ ഓഫീസർ തസ്‌തികയിലേക്ക്‌ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്കും സ്‌ത്രീകൾക്കും അപേക്ഷിക്കാവുന്ന നിയമബിരുദധാരികൾക്കുള്ള (എൻടി) ജെഎജി എൻട്രി സ്‌കീം (26ാം നമ്പർ കോഴ്‌സ്‌) ഷോർട്‌ സർവീസ്‌ കമീഷൻ തസ്‌തികയിൽ ഓൺലൈനായി ഒക്ടോബർ 13മുതൽ അപേക്ഷിക്കാം. അവസാന തിയതി നവംബർ 11. ഷോർട്‌ സർവീസ്‌ കമീഷൻ(ടെക്‌) പുരുഷന്മാർക്ക്‌ അപേക്ഷിക്കാവുന്ന കോഴ്‌സിൽ (56ാം നമ്പർ), സ്‌ത്രീകൾക്ക്‌ അപേക്ഷിക്കാവുന്ന കോഴ്‌സിൽ‌ 27ാം നമ്പർ ‌ ഓൺലൈനായി ഒക്ടോബർ 14മുതൽ നവംബർ 12വരെ അപേക്ഷിക്കാം. വിശദവിവരത്തിന്‌ www.joinindianarmy.nic.in