പി.ജി. ഒന്നാം അലോട്ട്മെന്റ് നിർദ്ദേശങ്ങൾ
2020-21 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദാനന്തര ബിരുദപ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് www.admission.kannuruniversity.ac.in എന്ന വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അഡ്മിഷൻ ഫീസ് SBI collect വഴി നിർബന്ധമായും അടയ്ക്കേണ്ടതാണ്. ഫീസ് അടയ്ക്കാത്തവർക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുകയും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 610/- രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 550/- രൂപയുമാണ്. PG Admission- Admission Fee(General / SEBC), PG Admission- Admission Fee(SC/ST) എന്നീ കാറ്റഗറിയിൽ മാത്രം ഓൺലൈനായി ഫീസ് അടക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മറ്റ് കാറ്റഗറിയിൽ ഫീസടച്ചാൽ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. കണ്ണൂർ സർവ്വകലാശാലയിൽ നിന്നല്ലാതെ യോഗ്യതാ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ റെക്കഗ്നീഷൻ ഫീ ആയ 165/- രൂപയും മെട്രിക്കുലേഷൻ ഫീ ആയ 165/- രൂപയും ഉൾപ്പെടെ 330/- രൂപ Admission Miscellaneous എന്ന കാറ്റഗറിയിൽ അടക്കേണ്ടതാണ്.
അഡ്മിഷൻ ഫീസ് അടച്ച വിദ്യാർത്ഥികൾ ലോഗിൻ ചെയ്ത് അഡ്മിഷൻ ഫീസ് ഒടുക്കിയ വിവരം 21.10.2020 ന് 5 മണിക്കു മുൻപായി വെബ്സൈറ്റിൽ നൽകി തങ്ങളുടെ അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്. അഡ്മിഷൻ ഫീസ് ഒടുക്കിയ വിവരം യഥാസമയം www.admission.kannuruniversity.ac.in ൽ ചേർക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കുന്നതാണ്. ഇങ്ങനെയുള്ള വിദ്യാർത്ഥികളെ യാതൊരു കാരണവശാലും അടുത്ത അലോട്ട്മെന്റിൽ പരിഗണിക്കുന്നതല്ല. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ സംതൃപ്തരല്ലെങ്കിലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടണമെന്നുണ്ടെങ്കിൽ അതിനായി അഡ്മിഷൻ ഫീസ് യഥാസമയം അടച്ച് ആ വിവരം നിശ്ചിത സമയത്തിനുള്ളിൽ വെബ്സൈറ്റിൽ ചേർക്കേണ്ടതാണ്.