സേലം ഹാൻഡ്ലൂം ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ മറ്റു സംസ്ഥാനക്കാർക്ക് ബി.ടെക് സീറ്റ്

സേലം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജി-യിലെ, ബി.ടെക് ഹാൻഡ്ലൂം & ടെക്സ്ടൈൽ ടെക്നോളജി പ്രോഗ്രാo ആദ്യ വർഷം/ ലാറ്ററൽ എൻട്രി പ്രവേശനത്തിന്, അന്യസംസ്ഥാനക്കാർക്കായി നീക്കിവച്ചിട്ടുള്ള സീറ്റിലേക്ക്, തമിഴ്നാടിനു പുറത്തുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ആദ്യവർഷ പ്രവേശനത്തിന്, അപേക്ഷാർത്ഥി, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾ പഠിച്ച്, മൂന്നിനുംകൂടി 45% മാർക്കോടെ, പ്ലസ് ടു ജയിച്ചിരിക്കണം. 2020 ജെ.ഇ.ഇ മെയിൻ-ൽ സാധുവായ സ്കോർ വേണം.

ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഹാൻഡ്ലൂം ടെക്നോളജി/ഹാൻഡ്ലൂം & ടെക്സ്ടൈൽ ടെക്നോളജി/ടെക്സ്ടൈൽ ടെക്നോളജി/തത്തുല്യ ഡിപ്ലോമയുള്ളവർ, മാത്തമാറ്റിക്സ് അനുബന്ധ വിഷയമായി (ബിരുദതലം/ പ്ലസ് ടു തലം) പഠിച്ചുള്ള, ബി.എസ്.സി ബിരുദo ഉള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. യോഗ്യതാപരീക്ഷയിൽ 45% മാർക്കുണ്ടായിരിക്കണം.

അപേക്ഷാ മാതൃക, www.iihtsalem.edu.in
ൽ നിന്നും ഡൗൺലോഡു ചെയ്തെടുക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബർ 15.

ഡോ.എസ്.രാജൂകൃഷ്ണൻ