പ്ലസ് വണ് – ആദ്യസപ്ലിമെൻററി അലോട്ട്മെന്റിന് അപേക്ഷിക്കാനുള്ള അവസാന ദിനം ഇന്ന്

ഈ വർഷത്തെ +1 പ്രവേശന അലോട്മെൻറുകളിൽ ഇതുവരെയും അലോട്ട്മെൻറ് ലഭിക്കാത്ത വിദ്യാർഥികൾക്ക് വേണ്ടിയുള്ള ആദ്യസപ്ലിമെൻററി അലോട്ട്മെന്റിന് അപേക്ഷിക്കാനുള്ള അവസാന ദിനം ഇന്ന് ഒക്ടോബർ 14 ബുധനാഴ്ചയാണ്.

അപേക്ഷയിലെ പിഴവുകാരണം ഒന്നും രണ്ടും അലോട്ട്മെൻറ് കളിൽ പ്രവേശനം നിരാകരിക്കപ്പെട്ട വിദ്യാർഥികൾക്ക് അഡ്‌മിഷൻ പോർട്ടലിൽ പ്രസിദ്ധീകരിച്ച ഒഴിവുകൾ ഉള്ള സ്കൂളുകളിലേക്ക് അപേക്ഷിക്കാൻ പറ്റും.

സപ്ലിമെൻററി അലോട്ട്മെൻറ് അപേക്ഷിക്കുന്നത് കാൻഡിഡേറ്റ് ലോഗിൻ വഴിയായിരിക്കും . Renew Application വഴിയാണ് അപേക്ഷ പുതുക്കേണ്ടത്.
ഏക ജാലകത്തിൽ ഇതുവരെയും അപേക്ഷ കൊടുക്കാത്തവർ ക്കും സപ്ലിമെൻററി അലോട്ട്മെൻറ് അപേക്ഷ Apply online ലിങ്ക് മുഖേന കൊടുക്കാവുന്നതാണ് .

മുൻ അലോട്ട്മെന്റിൽ എവിടെയെങ്കിലും പ്രവേശനം നേടിയ വർക്കും, അലോട്ട്മെൻറ് ലഭിച്ചിട്ടും അഡ്മിഷൻ എടുക്കാത്തവർക്കും, സപ്ലിമെൻററി അലോട്ട്മെൻറ് അപേക്ഷ കൊടുക്കാൻ സാധിക്കില്ല.