Friday, March 29, 2024
HomeEducational NewsNEET: ഒരേ മാർക്ക് വന്നാൽ റാങ്ക് എങ്ങനെ തീരുമാനിക്കും?

NEET: ഒരേ മാർക്ക് വന്നാൽ റാങ്ക് എങ്ങനെ തീരുമാനിക്കും?

720 ൽ 720 മാർക്കും നേടി ; എന്നിട്ടും
ഒന്നാം റാങ്കില്ല; ആകാൻഷയുടെ
ഒന്നാംസ്ഥാനം നഷ്ടമായത്
ഇങ്ങനെ…

അഖിലേന്ത്യ മെഡിക്കൽ
എൻട്രൻസ് പരീക്ഷയിൽ (നീറ്റ്) ഡൽഹി
വിദ്യാർത്ഥി ആകാൻഷ സിങിന് ലഭിച്ചത്
720 ൽ 720 മാർക്ക്. പരീക്ഷയിൽ ഫുൾ
മാർക്ക് ലഭിച്ചെങ്കിലും ആകാൻഷയ്ക്ക്
പക്ഷെ ലഭിച്ചത് രണ്ടാം റാങ്കാണ്. 720
മാർക്കും ലഭിച്ച മറ്റൊരു പരീക്ഷാർത്ഥിയായ ഒഡീഷ സ്വദേശി
സോയബ് അഫ്താബിനാണ് ഒന്നാം റാങ്ക്
ലഭിച്ചത്.
രണ്ടുപേരും തുല്യമാർക്ക് നേടിയതോടെ
ടബേക്കറിലൂടെയാണ് സോയബിനെ
ഒന്നാം റാങ്കുകാരനായി തീരുമാനിച്ചത്.
അതിനായി പരിഗണിച്ചതാകട്ടെ വയസ്സും.
സോയബിനേക്കാൾ പ്രായക്കുറവ്
ആണെന്നതാണ് ആകാൻഷയ്ക്ക്
തിരിച്ചടിയായത്.
സാധാരണ രീതിയിൽ പരീക്ഷയിൽ
രണ്ടുപേർക്ക് തുല്യ മാർക്ക് ലഭിച്ചാൽ,
ടൈബ്രേക്കറിനായി ബയോളജി, കെമിസ്ട്രി
വിഷയങ്ങളിൽ ലഭിച്ച മാർക്ക്
പരിഗണിക്കും.
ഇതിലും തുല്യമാണെങ്കിൽ ഏറ്റവും
കൂടുതൽ തെറ്റു വരുത്തിയത് ആരെന്ന്
ഇതിലും തുല്യമാണെങ്കിൽ ഏറ്റവും
കൂടുതൽ തെറ്റു വരുത്തിയത് ആരെന്ന്
പരിശോധിക്കും. ഇതിലും വ്യത്യാസം
കണ്ടെത്താനായില്ലെങ്കിലാണ് പ്രായം
പരിഗണിക്കുക. പ്രായം
കൂടുതലുള്ളയാൾക്ക് മുൻഗണന നൽകും.
ഇതുപ്രകാരമാണ് 18 വയസ്സുള്ള ഒഡീഷ
സ്വദേശി സോയബ് അഫ്താബ് ഒന്നാം റാങ്ക്
കരസ്ഥമാക്കിയതെന്ന്
അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments