ബി.എഡ്. പ്രവേശനം അപേക്ഷ തിരുത്താംകാലിക്കറ്റ് സര്‍വകലാശാലാ 2021-22 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് അപേക്ഷിച്ച് അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും തെറ്റായ വിവരങ്ങള്‍ നല്‍കിയതു മൂലം അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം ലഭിക്കാത്തവര്‍ക്കും അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ 18-ന് 4 മണി വരെ അവസരം. തിരുത്തിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും സൂക്ഷിക്കേണ്ടതാണ്. ഫോണ്‍ 0494 2407016, 7017   പി.ആര്‍. 1167/2021പി.ജി. കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം2021-22 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന് എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിച്ചവര്‍ക്ക് റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ 18-ന് വൈകീട്ട് 5 മണി വരെ സ്റ്റുഡന്റ്‌സ് ലോഗിനില്‍ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യാം. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈററില്‍ (admission.uoc.ac.in), ഫോണ്‍ : 0494 2407016, 7017  പി.ആര്‍. 1168/2021കായികക്ഷമതാ പരിശോധനകാലിക്കറ്റ് സര്‍വകലാശാലാ 2021 അദ്ധ്യയന വര്‍ഷത്തെ ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്., എം.പി.എഡ്. കോഴ്‌സുകളുടെ പ്രവേശനത്തിന് എഴുത്തു പരീക്ഷയില്‍ പങ്കെടുത്ത് കായികക്ഷമതാ പരിശോധനയില്‍ പങ്കെടുക്കാന്‍ പറ്റാതിരുന്നവര്‍ക്ക് 19-ന് സര്‍വകലാശാലാ കായികവിഭാഗത്തില്‍ കായികക്ഷമതാ പരിശോധന നടക്കുന്നു. വിദ്യാര്‍ത്ഥികള്‍ രാവിലെ 8 മണിക്കു മുമ്പായി ഹാജരാകണം. ഫോണ്‍ : 0494 2407547.  പി.ആര്‍. 1169/2021പ്രൊഫഷണല്‍ ഡവലപ്‌മെന്റ് പ്രോഗ്രാംകാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് സെന്റര്‍ സര്‍വകലാശാലകളിലേയും ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലേയും അനദ്ധ്യാപക ജീവനക്കാര്‍ക്കായി പ്രൊഫഷണല്‍ ഡവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 2022 മാര്‍ച്ച് 22 മുതല്‍ 28 വരെ നടക്കുന്ന പ്രോഗ്രാമിലേക്ക് മേലധികാരികള്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് 1000 രൂപ. അപേക്ഷാ ഫോറം എച്ച്.ആര്‍.ഡി.സി. വെബ് സൈറ്റില്‍ (ugchrdc.uoc.ac.in) ലഭ്യമാണ്. ഫോണ്‍ 0494 2407350, 7351,  പി.ആര്‍. 1170/2021എം.കോം. പ്രവേശനംസര്‍വകലാശാലാ കൊമേഴ്‌സ് പഠനവിഭാഗം എം.കോം. പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട 1 മുതല്‍ 90 വരെ റാങ്കിലുള്ളവരുടെ പ്രവേശനം 17-ന് രാവിലെ 11 മണിക്ക് പഠനവിഭാഗത്തില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളോടൊപ്പം ഹാജരാകണം. 1 മുതല്‍ 90 വരെയുള്ള റാങ്കില്‍ എസ്.ടി. വിഭാഗക്കാര്‍ ഇല്ലാത്തതിനാല്‍ ഈ വിഭാഗത്തില്‍പ്പെട്ട 393, 571, 670, 861 നമ്പര്‍ റാങ്കുകാരും അന്നേ ദിവസം പ്രവേശനത്തിന് ഹാജരാകണം. ഫോണ്‍ 0494 2407363  പി.ആര്‍. 1171/2021എം.എ. വിമണ്‍സ് സ്റ്റഡീസ് പ്രവേശനംസര്‍വകലാശാലാ വിമണ്‍സ് സ്റ്റഡീസ് പഠനവകുപ്പില്‍ എം.എ. വിമണ്‍സ് സ്റ്റഡീസ് പ്രവേശനത്തിന് അപേക്ഷിച്ച് ഷുവര്‍ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം 17-ന് രാവിലെ 10 മണിക്ക് നടക്കും. വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.   പി.ആര്‍. 1172/2021ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷഒന്നു മുതല്‍ പത്ത് വരെ സെമസ്റ്റര്‍ ബി.ആര്‍ക്ക്. 2004 സ്‌കീം, സിലബസ് പ്രകാരം 2004 മുതല്‍ 2010 വരെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. 30-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച്, ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയുടെ കോപ്പിയും ചലാന്‍ റസീറ്റും സഹിതം ഡിസംബര്‍ 4-ന് മുമ്പായി പരീക്ഷാഭവനില്‍ സമര്‍പ്പിക്കണം. ഓരോ സെമസ്റ്ററിനും 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യ അഞ്ച് പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയുമാണ് പരീക്ഷാ ഫീസ്.  പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും.   പി.ആര്‍. 1173/2021പരീക്ഷപി.എച്ച്.ഡി. പ്രിലിമിനറി/ക്വാളിഫൈയിംഗ് വര്‍ക്ക് ജൂലൈ 2020 പരീക്ഷ പുതുക്കിയ സമയക്രമമനുസരിച്ച് 23, 24, 25 തീയതികളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.  പി.ആര്‍. 1174/2021പരീക്ഷാ ഫലംനാലാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു. ഏപ്രില്‍ 2021 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ എം.എ. വോക്കല്‍, മ്യൂസിക് നവംബര്‍ 2020 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.  പി.ആര്‍. 1175/2021പുനര്‍മൂല്യനിര്‍ണയ ഫലംനാലാം സെമസ്റ്റര്‍ ബി.എം.എം.സി., ബി.എ. മള്‍ട്ടി മീഡിയ ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.  പി.ആര്‍. 1176/2021