സാഗര്‍ മിത്ര നിയമനം-
അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി മത്സ്യ സമ്പദ്‌യോജന പദ്ധതിയുടെ കീഴില്‍ ഫിഷറീസ് വകുപ്പ് കോഴിക്കോട് ജില്ലയിലെ ചാലിയം മുതല്‍ അഴിയൂര്‍ വരെയുള്ള 34 കടലോര മത്സ്യഗ്രാമങ്ങളില്‍ ആറ് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സാഗര്‍ മിത്രകളെ നിയമിക്കുന്നതിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഇന്‍സന്റീവ് പ്രതിമാസം 15,000 രൂപ. യോഗ്യത ഫിഷറീസ് സയന്‍സ്, മറൈന്‍ ബയോളജി,സൂവോളജി എന്നിവയിലേതിലെങ്കിലും ബിരുദം, പ്രായ പരിധി 35 വയസ്സ്, കടല്‍ മത്സ്യബന്ധനമേഖലയുമായി ബന്ധമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. അപേക്ഷ ഫോറം ജില്ലയിലെ തീരദേശ മത്സ്യഭവനുകളിലും ജില്ലാ ഫിഷറീസ് ഓഫീസിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസ്, വെസ്റ്റ്ഹില്‍., കോഴിക്കോട്, പിന്‍ 673005 എന്ന വിലാസത്തില്‍ 2020 ഒക്‌ടോബര്‍ 27 നകം സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ 0495 – 2383780.