പ്ലസ് വൺ: പുതിയ 72 ബാച്ചുകൾക്കുള്ള ഉത്തരവ് രണ്ട് ദിവസത്തിനകം

തിരുവനന്തപുരം: പ്ലസ് വൺ ക്ഷാ മമുള്ള കാസർകോട് മുതൽ തൃശൂ ർ വരെയുള്ള ജില്ലകളിൽ 72 താൽ ക്കാലിക ബാച്ചുകൾ അനുവദിച്ചു ള്ള സർക്കാർ ഉത്തരവ് രണ്ട് ദിവ സത്തിനകം പുറത്തിറങ്ങും. 60 ബാച്ചുകൾ പുതുതായി അനുവ ദിച്ചും നിലവിൽ കുട്ടികളില്ലാത്ത 12 ബാച്ചുകൾ പുനഃക്രമീകരിച്ചു മാണ് സർക്കാർ സ്കൂളുകളിൽ ബാച്ചുകൾ അനുവദിക്കുന്നത്.

പുതിയ ബാച്ചുകൾ അനുവദി ക്കാൻ മതിയായ സൗകര്യമുള്ള സർക്കാർ സ്കൂളുകളുടെ വിവ രം ബന്ധപ്പെട്ട മേഖല ഡെപ്യൂട്ടി ഡയറക്ടർമാരോട് റിപ്പോർട്ട് ചെ യ്യാൻ നിർദേശിച്ചിരുന്നു. എന്നാ ൽ, 12 ബാച്ചുകൾ അനുവദിക്കേ

ണ്ട പാലക്കാട് ജില്ലയിൽ സൗക ര്യമുള്ള സ്കൂളുകൾ ഇല്ലെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് ലഭിച്ചത്. ഇതാണ് ഉത്ത രവിറങ്ങുന്നത് വൈകാൻ കാരണ മായത്.

മലപ്പുറം മേഖല ഡയറക്ടറു ടെ പരിധിയിലാണ് പാലക്കാട് ജി ല്ല. മേഖല ഡയറക്ടർ ഇല്ലാത്ത തിനാൽ പാലക്കാട് ജില്ല കോഓ ഡിനേറ്ററോടാണ് റിപ്പോർട്ട് തേടി യിരുന്നത്. എയ്ഡഡ് സ്കൂൾ പ്രി ൻസിപ്പലായ കോഓഡിനേറ്റർ 12 ബാച്ച് അനുവദിക്കാൻ സർക്കാർ സ്കൂളുകളിൽ സൗകര്യമില്ലെന്ന് റിപ്പോർട്ട് നൽകുകയായിരുന്നു. ഇതോടെ പൊതുവിദ്യാഭ്യാസ ഡ യറക്ടർ ഇടപെടുകയും പാലക്കാ

ട ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയ റക്ടർക്ക് (ഡി.ഡി.ഇ) കൂടി നിർദേ ശം നൽകുകയും ചെയ്തു.

ഇതോടെ സൗകര്യമുള്ള 12 സ് കൂളുകളുടെ റിപ്പോർട്ട് ബുധനാഴ് ച പൊതുവിദ്യാഭ്യാസ ഡയറക്ടർ ക്ക് ലഭിച്ചു.

ബുധനാഴ്ച തന്നെ ബാച്ചുക ൾ അനുവദിക്കേണ്ട മുഴുവൻ ജി ലകളിലെയും സ്കൂളുകളുടെ പ ട്ടിക അടങ്ങിയ നിർദേശം പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കാറി ന് സമർപ്പിച്ചു. പുതിയ ബാച്ചുക ൾക്ക് നേരത്തെ തന്നെ മന്ത്രിസഭ അനുമതി നൽകിയതിനാൽ മുഖ്യ മന്ത്രിയുടെ അംഗീകാരം ലഭിച്ചാ ൽ ബാച്ച് അനുവദിച്ചുള്ള ഉത്ത രവിറങ്ങും.