വ്യോമസേനയിൽ ഓഫീസറാകാൻ AFCAT

ഇന്ത്യൻ വ്യോമസേനയിൽ ഫ്ളയിങ്, ടെക്നിക്കൽ, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലെ നിയമനത്തിനായി എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് (എ.എഫ്.സി.എ.ടി.) അപേക്ഷിക്കാം. 317 ഒഴിവാണുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത കോഴ്സുകളുണ്ട്. ഫ്ളയിങ് ബ്രാഞ്ചിൽ എൻ.സി.സി.ക്കാർക്ക് ഒഴിവുകൾ മാറ്റിവെച്ചിട്ടുണ്ട്.

• ഫ്ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 74 ആഴ്ചയും ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 52 ആഴ്ചയും നീളുന്ന പരിശീലനകോഴ്സുണ്ട്. 2023 ജനുവരിയിൽ ആരംഭിക്കുന്ന കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഓഫീസർ തസ്തികയിൽ പെർമനന്റ്/ഷോർട്ട് സർവീസ് കമ്മിഷൻ ലഭിക്കും.

• ഫ്ളയിങ് ബ്രാഞ്ച് പ്രായം: 20-24 വയസ്സ്. 2023 ജനുവരി ഒന്ന്‌ അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. 1999 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം (രണ്ട് തീയതികളും ഉൾപ്പെടെ) അപേക്ഷകർ.

• ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ), എയ്‌റോനോട്ടിക്കൽ എൻജിനിയർ (ഇലക്‌ട്രോണിക്സ്, മെക്കാനിക്കൽ), ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ), അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ്, അക്കൗണ്ട്സ് എന്നീ വിഭാഗങ്ങളിലാണ് പ്രവേശനം. പ്രായം: 20-26 വയസ്സ്. 2020 ജനുവരി ഒന്ന്‌ അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. 1997 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം (രണ്ട് തീയതികളും ഉൾപ്പെടെ) അപേക്ഷകർ.

അപേക്ഷ അയക്കുന്നത്സംബന്ധിച്ചുള്ള സംശയങ്ങൾദൂരീകരിക്കാൻ 020-25503105 /25503106 എന്നീ ടെലിഫോൺ നമ്പറുകളിലോ afcatcell@cdac.in എന്ന ഇ-മെയിൽ ഐ.ഡി.യിലോ ബന്ധപ്പെടാം.

അപേക്ഷയ്ക്കും കൂടുതൽവിവരങ്ങൾക്കും
www.afcat.cdac.in അവസാനതീയതി: ഡിസംബർ-30.