സംസ്ഥാനത്തെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് അലോട്ട്‌മെന്റിനുള്ള കേരള മെഡിക്കൽ റാങ്ക് ലിസ്റ്റ് നവംബർ 27-ന് വൈകീട്ട് പ്രവേശന പരീക്ഷാകമ്മിഷണറുടെ വെബ്‌സൈറ്റിൽ (www.cee.kerala.gov.in) പ്രസിദ്ധീകരിക്കും.

നീറ്റ് പരീക്ഷാഫലം നിശ്ചിത സമയത്തിനകം പ്രവേശനപ്പരീക്ഷാ കമ്മിഷണർക്ക് ഓൺലൈനായി സമർപ്പിക്കാത്ത അപേക്ഷകരെ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുത്തില്ല.

സംസ്ഥാന മെഡിക്കൽ പ്രവേശന കൗൺസലിംഗ് സംബന്ധിച്ച ഷെഡ്യൂൾ പിന്നീട് പ്രസിദ്ധീകരിക്കും. സുപ്രീം കോടതിയിൽ കേസുള്ളതിനാൽ ഓപ്ഷൻ രജിസ്ട്രേഷനും കൗൺസലിംഗ് നടപടികളൂം നീളാനാണ് സാധ്യത.