നവംബർ 15 തിങ്കളാഴ്ച മുതൽ +1 ക്ലാസ്സുകൾ ആരംഭിക്കും. ആദ്യ ദിവസം മുഴുവൻ വിദ്യാർത്ഥികളും സ്കൂളിലെത്തും. ആൾക്കൂട്ടം ഒഴിവാക്കാൻ രണ്ടാം വർഷ ക്ലാസ്സുകൾക്ക് ആവശ്യമെങ്കിൽ ലീവ് കൊടുക്കാം എന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ ബാച്ചുകളായി തിരിച്ചായിരിക്കും ക്ലാസ്സുകൾ നടക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.