🔥 *പത്താം ക്ലാസിൽ പഠിക്കുന്ന മിടുക്കരായ കുട്ടികൾക്ക്* *50,000 മുകളിൽ സ്കോളർഷിപ് നേടാൻ അവസരം* 🔥 ഉന്നത പഠനം വരെ സ്കോളർഷിപ്​ ലഭ്യമാക്കുന്ന നാഷനൽ ടാലൻറ് സെർച് എക്സാമിനേഷൻ ( NTSE) രജിസ്‌ട്രേഷൻ *നവംബർ 22 വരെ അപേക്ഷ നൽകാം*കേരളത്തിലെ സർക്കാർ, സർക്കാർ എയ്ഡഡ്, കേന്ദ്രീയവിദ്യാലയ, നവോദയ വിദ്യാലയ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ മറ്റ് അംഗീകൃത സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം.🖱️ ഓപൺ ഡിസ്​റ്റൻസ് ലേണിങ് വഴി രജിസ്​റ്റർ ചെയ്തിട്ടുള്ള 18 വയസ്സിന്​ താഴെയുള്ള പത്താംക്ലാസിൽ ആദ്യ തവണ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം.🖱️ 2020–21ൽ 9–ാം ക്ലാസ് യോഗ്യതാപരീക്ഷയിൽ ഭാഷയൊഴികെയുള്ള വിഷയങ്ങൾക്ക് 55% എങ്കിലും മാർക്ക് വേണം. പട്ടികവിഭാഗം 50% മതി.🖱️ സംസ്ഥാനതലത്തിലും തുടർന്ന് മികവുള്ളവർക്കു ദേശീയതലത്തിലും മത്സരിച്ചു ടെസ്റ്റെഴുതാം.🔷 *പ്രതിമാസ സ്കോളർഷിപ്*◼️ 11, 12 ക്ലാസുകളിൽ പഠിക്കുമ്പോൾ 1250 രൂപ◼️ ബിരുദത്തിനും പിജി ബിരുദത്തിനും 2000 രൂപ◼️ പിഎച്ച്ഡി തലത്തിൽ യുജിസി മാനദണ്ഡം.🔷 *കേരളത്തിലെ പരീക്ഷ (ഒന്നാം ഘട്ടം)*◼️ *പരീക്ഷ : 30 01 2022*◼️ 120 മിനിറ്റ്, 100 ചോദ്യം വീതം രണ്ട് ഒബ്ജക്ടീവ് പേപ്പറുകൾ◼️ തെറ്റിനു മാർക്ക് കുറയ്ക്കില്ല. 40% വീതമെങ്കിലും മാർക്ക് നേടണം.പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 32%.മാനസികശേഷി, രാവിലെ 10 മുതൽ 12 വരെ: യുക്തിചിന്തയും അപഗ്രഥനശേഷിയും വിലയിരുത്താൻ വാക്കുകളുള്ളതും വാക്കുകളില്ലാതെ ചിത്രങ്ങളടങ്ങിയതുമായ ചോദ്യങ്ങൾസ്കൊളാസ്റ്റിക് ആപ്റ്റിറ്റ്യൂ‍ഡ്, ഉച്ച തി‌രിഞ്ഞ് 1.30 മുതൽ 3.30 വരെ : സോഷ്യൽ സയൻസ്, മാത്‌സ്, സയൻസ് വിഷയങ്ങൾ എന്നിവയിൽ നിന്ന്. 9ലെ മുഴുവനും 10ലെ ഒന്നും രണ്ടും ടേമുകളിലെയും പാഠങ്ങൾ.🔷 ദേശീയപരീക്ഷ (രണ്ടാം ഘട്ടം)കേരളത്തിൽനിന്ന് 220 പേരെയാണ് രണ്ടാം ഘട്ട ദേശീയ പരീക്ഷയ്ക്ക് തിരഞ്ഞെടുക്കുക.അപേക്ഷാ ഫീസ് ഇല്ല. ◼️ 10 ലെ മുഴുവൻ പാഠങ്ങളും ഉൾപ്പെടുത്തും.◼️ ഇംഗ്ലിഷ്, മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ സംസ്ഥാനതലത്തിലും ദേശീയതലത്തിലും ചോദ്യങ്ങൾ കിട്ടും. തീയതിയും പരീക്ഷാ കേന്ദ്രവും പിന്നീട്.🗓️ ആദ്യഘട്ടത്തിലേക്ക് 22 11 2021 വരെ ഓൺലൈനായി അപേക്ഷിക്കാം.🔸 അപേക്ഷാഫീ *250 രൂപ 20ന് അകം അടയ്ക്കണം. പട്ടികവിഭാഗം 100 രൂപ*.*മറ്റുള്ളവർക്കും ഷെയർ ചെയ്യൂ…*