*നഴ്സിങ് & പാരാ മെഡിക്കൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: ഓപ്ഷൻ രജിസ്ട്രേഷൻ 28 വരെ* സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ കോളേജുകളിലെ ബിഎസ്സി നഴ്സിങ് & പാരാ മെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഒക്ടോബർ 28 വരെ കോളേജ്, കോഴ്സ് ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം.29 ന് ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കും. നവംബർ ഒന്നിന് വൈകീട്ട് 5 മണി വരെ ഓപ്ഷൻ റീഅറേഞ്ച്മെൻറ് നടത്താവുന്നതാണ്. നഴ്സിംഗ് & പാരാമെഡിക്കൽ കോഴ്സുകളുടെ ഒന്നാംഘട്ട അലോട്ട്മെൻറ് നവംബർ മൂന്നിന് പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് ഫീസ് അടക്കുന്നതിനും ഓപ്ഷൻ പുനക്രമീകരിക്കുന്നതിനും നവംബർ എട്ടുവരെ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. രണ്ടാംഘട്ട അലോട്ട്മെൻറ് നവംബർ പത്തിന് പ്രസിദ്ധീകരിക്കും. രണ്ടാംഘട്ട അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് ഫീസ് അടക്കുന്നതിനും ഓപ്ഷൻ റീഅറേഞ്ച്മെൻറ് നടത്തുന്നതിനും നവംബർ 15 വരെ അവസരം ഉണ്ടായിരിക്കും. മൂന്നാംഘട്ട അലോട്ട്മെൻറ് നവംബർ 17 പ്രസിദ്ധീകരിക്കും. മൂന്നാംഘട്ട അലോട്ട്മെൻറ് ലഭിക്കുന്നവർ നവംബർ 17നകം ഫീസ് അടയ്ക്കേണ്ടതാണ്. മൂന്നാംഘട്ട അലോട്ട്മെൻറ് ശേഷം മാത്രമാണ് കോളേജിൽ പ്രവേശനം നേടേണ്ടത്. കോളേജിൽ പ്രവേശനം നേടേണ്ട അവസാന തീയതി നവംബർ 24.