*കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.എഡ്‌ റാങ്ക് ലിസ്റ്റ് ഇന്ന്‌ പ്രസിദ്ധീകരിക്കും*______________________________________________________________2020-21 അധ്യയന വർഷത്തെ പ്രവേശനത്തിനായുള്ള ബി.എഡ്‌ റാങ്ക് ലിസ്റ്റ് 27.10.2021 ന് പ്രസിദ്ധീകരിക്കുന്നതാണ്. പ്രവേശനം 28.10.2021 മുതൽ 02.11.2021 വരെ നടത്തുന്നതായിരിക്കും. പ്രവേശനത്തിന് അർഹരായ വിദ്യാർത്ഥികളെ കോളേജ് അധികാരികൾ ഫോൺ മുഖാന്തരം ബന്ധപ്പെടുന്നതായിരിക്കും. അർഹരായവർ പ്രോസ്‌പെക്ട്‌സിൽ പറഞ്ഞിരിക്കുന്ന രേഖകൾ സഹിതം അതാത് കോളേജുകളിൽ ഹാജരാകേണ്ടതാണ്.ഒന്നിലധികം കോളേജുകളിൽ സാധ്യതയുള്ള വിദ്യാർത്ഥികളാണെങ്കിൽ പ്രവേശനത്തിന് പ്രതിനിധികൾക്ക് പങ്കെടുക്കാവുന്നതും സീറ്റ് ലഭിക്കുകയാണെങ്കിൽ അപേക്ഷകർ തന്നെ പ്രവേശനത്തിന് നേരിട്ട് ഹാജരാകേണ്ടതുമാണ്.*ബി എഡ് പ്രവേശനം : ഡിപ്പാർട്മെന്റ് ക്വാട്ടയിൽ അപേക്ഷിക്കാൻ അവസരം*ഗവ ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഡിപ്പാർട്മെന്റ് ക്വാട്ട യിൽ അപേക്ഷിക്കാൻ താല്പര്യപെടുന്നവർ 27.10.2021 05:00 PM വരെ ഓൺലൈൻ ആയി അപേക്ഷിക്കേണ്ടതാണ്. ഇതിനായി താഴെപറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.വെബ്സൈറ്റ് : www. admission. kannuruniversity.ac.in ഹെല്പ് ലൈൻ നമ്പർ:0497 2715261,7356948230