സ്കൂൾ കുട്ടികൾക്ക് ഉന്നത പഠനം വരെ സ്കോളർഷിപ്​ ലഭ്യമാക്കുന്ന നാഷനൽ ടാലൻറ് സെർച് എക്സാമിനേഷൻ( NTSE) രജിസ്‌ട്രേഷൻ ഒക്ടോബർ 22 മുതൽ നവംബർ 15 വരെ

സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ്, കേന്ദ്രീയവിദ്യാലയ, നവോദയ വിദ്യാലയ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ മറ്റ് അംഗീകൃത സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

ഓപൺ ഡിസ്​റ്റൻസ് ലേണിങ് വഴി രജിസ്​റ്റർ ചെയ്തിട്ടുള്ള 18 വയസ്സിന്​ താഴെയുള്ള പത്താംക്ലാസിൽ ആദ്യ തവണ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം.

ഒക്ടോബർ 22 മുതൽ എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ (www.scert.kerala.gov.in) അപേക്ഷകൾ ഓൺലൈനായി ലഭ്യമാകും.