സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എജുക്കേഷൻ അധ്യാപക കോഴ്സിന് മെറിറ്റ്, മാനേജ്‌മെന്റ്‌ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.

50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കിൽ ബിഎ ഹിന്ദി പാസ് ആണ് യോഗ്യത. പ്ലസ് ടു രണ്ടാം ഭാഷ ഹിന്ദി അല്ലാത്തവർ പ്രചാരസഭകളുടെ ഹിന്ദി കോഴ്സ് ജയിച്ചിരിക്കണം.

പട്ടികജാതി, പട്ടികവർഗക്കാർക്കും മറ്റു പിന്നോക്കക്കാർക്കും സീറ്റ് സംവരണമുണ്ട്.അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20 വൈകീട്ട് 5 മണി.

അപേക്ഷാ ഫോമിന് http://education.kerala.gov.in സന്ദർശിക്കുക.

ഫോൺ: 0473 4296496, 8547126028.