ഇന്ത്യന്‍ നേവിയില്‍ സെയിലറാവാം : 2500 ഒഴിവുകള്‍

ഇന്ത്യൻനേവിയിൽ സെയിലർ തസ്തികയിൽ 2500 ഒഴിവ്. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. ആർട്ടിഫൈസർ അപ്രന്റിസ് (എ.എ.), സീനിയർ സെക്കൻഡറി റിക്രൂട്സ് (എസ്.എസ്.ആർ.) വിഭാഗത്തിലാണ് അവസരം.

ആർട്ടിഫൈസർ അപ്രന്റിസ് 500

60 ശതമാനം മാർക്കോടെ ഫിസിക്സും മാത്സും വിഷയങ്ങളായി പഠിച്ച പ്ലസ്ടു. കൂടാതെ കെമിസ്ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് എന്നിവയിലേതെങ്കിലും പഠിച്ചിരിക്കണം.

സീനിയർസെക്കൻഡറി റിക്രൂട്സ് 2000

ഫിസിക്സും മാത്സും വിഷയങ്ങളായി പഠിച്ച പ്ലസ്ടു. കൂടാതെ കെമിസ്ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് എന്നിവയിലേതെങ്കിലും പഠിച്ചിരിക്കണം.

പ്രായം: 2002 ഫെബ്രുവരി 1നും 2005 ജൂലായ് 31നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ട് തീയതികളും ഉൾപ്പെടെ.

തിരഞ്ഞെടുപ്പ്: കോവിഡിന്റെ സാഹചര്യത്തിൽ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന പതിനായിരംപേരെയാണ് എഴുത്തുപരീക്ഷയ്ക്കും ശാരീരികക്ഷമതാപരീക്ഷയ്ക്കും ക്ഷണിക്കുക. പരീക്ഷയിൽ ഇംഗ്ലീഷ്, സയൻസ്, മാത്തമാറ്റിക്സ്, ജനറൽനോളജ് എന്നിവയിൽനിന്ന് പ്ലസ്ടുതലത്തിലുള്ള ചോദ്യങ്ങളുണ്ടാകും. ഒരുമണിക്കൂറായിരിക്കും പരീക്ഷ. ഇതേദിവസം ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്. ടെസ്റ്റിൽ 7 മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം, 20 സ്ക്വാട്ട്, 10 പുഷ് അപ്പ് എന്നിവയുണ്ടാകും. എഴുത്തുപരീക്ഷയുടെയും ശാരീരികക്ഷമതാപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് അവസാന മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. പരീക്ഷയ്ക്ക് വരുന്നവർ 72 മണിക്കൂർ മുൻപുള്ള കോവിഡ് നെഗറ്റീവ് ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് ഹാജരാക്കണം.

അപേക്ഷ

ഫീസുൾപ്പെടെ വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindiannavy.gov.in കാണുക. അവസാനതീയതി: ഒക്ടോബർ 25.