+2 വിദ്യാർത്ഥികൾക്ക് മൂന്ന് വിഷയങ്ങളിൽ ഒന്നാം വർഷ പരീക്ഷയിൽ ലഭിച്ച മാർക്ക് മെച്ചപെടുത്താൻ അവസരം ഉണ്ടായിരുന്നു. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ഒന്നാം വർഷ പരീക്ഷ വളരെ വൈകിയാണ് ഈ വര്ഷം നടക്കുന്നത്.(സെപ്റ്റംബർ 6 മുതൽ). അത് കൊണ്ടു ഈ വര്ഷം ഒന്നാം വർഷ മാർക്കുകൾ മെച്ചപ്പെടുത്താനുള്ള പരീക്ഷ (improvement ) ഉണ്ടായിരിക്കുന്നതല്ല എന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുകയാണ്. പ്രത്യേകം ഊന്നൽ കൊടുത്തു പഠിക്കേണ്ട ഭാഗം (ഫോക്കസ് ഏരിയ) ഉടൻ പുറത്തിറങ്ങും എന്നും അറിയിച്ചിട്ടുണ്ട്. ഓൺലൈൻ ക്ലാസ് മാത്രം വെച്ച് പഠിക്കേണ്ട സാഹചര്യമാണ് +1 കുട്ടികൾക്ക് ഉള്ളത് . നന്നായി പഠിക്കുക . ആശംസകൾ