കേരള എൻജിനീയറിങ്ങ് /  ഫാർമസി /  ആർക്കിടെക്ചർ /  മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി  അപേക്ഷകൾ ഓൺലൈനായി ജൂൺ 01 മുതൽ  ജൂൺ 21 വരെ അപേക്ഷിക്കാം. 
വിദ്യാർത്ഥിയുടെ ഫോട്ടോ, ഒപ്പ്,  ജനനത്തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള രേഖ എന്നിവ ജൂൺ 21 നകം അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. 
മറ്റ് അനുബന്ധ രേഖകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യുന്നതിന്  ജൂൺ 30വരെ അവസരം ഉണ്ടായിരിക്കുന്നതാണ്.
അപേക്ഷയും അനുബന്ധ രേഖകളും തപാൽമാർഗം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേക്ക് അയക്കേണ്ടതില്ല. 
അപേക്ഷകൻ ഏതെങ്കിലും ഒരു കോഴ്സിനോ എല്ലാ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനോ ഒരു ഓൺലൈൻ അപേക്ഷ മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ.
എൻ ആർ ഐ ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ അനുബന്ധ രേഖകൾ ഓൺലൈനായി അപ്ലോഡ് ചെയ്യേണ്ടതാണ്.
സംസ്ഥാനത്ത് എം. ബി. ബി. എസ്,  ബി. ഡി. എസ്, ആയുർവേദം,  ഹോമിയോപ്പതി,  സിദ്ധ,  യുനാനി, അഗ്രികൾചർ,  ഫോറസ‌്ട്രി, വെറ്ററിനറി, ഫിഷറീസ്, എന്നീ  പ്രൊഫഷണൽ ബിരുദ  കോഴ്സുകളിലെ  പ്രവേശനത്തിന‌് KEAMന് ഓൺലൈനായി അപേക്ഷിക്കണം.
എം. ബി. ബി. എസ‌്/ ബി. ഡി. എസ‌്/ മറ്റ് മെഡിക്കൽ അനുബന്ധ കോഴ‌്സുകളിലേക്ക‌് NTA നടത്തുന്ന   NEET UG 2021 റാങ്കിന്റെ അടിസ്ഥാനത്തിൽ കേരളപ്രവേശന പരീക്ഷാ കമീഷണർ തയ്യാറാക്കുന്ന സംസ്ഥാന റാങ്കിൽ നിന്നാണ‌്  കേരളത്തിൽ പ്രവേശനം.
കേരളത്തിലെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് കീമിന്റെ പ്രവേശന പരീക്ഷ എഴുതണം.
കേരളാ എഞ്ചിനീയറിങ്ങ്, ഫാർമസി പ്രവേശന പരീക്ഷകൾ ജൂലൈ 24ന് നടത്തും. ജൂലൈ 24ന് രാവിലെ 10 മണി മുതൽ 12:30 വരെ പേപ്പർ ഒന്നും (ഫിസിക്സ്, കെമിസ്ട്രി ) ഉച്ചയ്ക്ക് 2:30 മുതൽ 5:00 മണി വരെ പേപ്പർ രണ്ടും (മാത്തമാറ്റിക്സ്) പരീക്ഷയുമാണ് നടത്തുന്നത്.
▪️▪️▪️▪️▪️▪️▪️▪️▪️▪️