COMEDK UGET 2021: കർണാടക എഞ്ചിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് 22 മുതൽ അപേക്ഷിക്കാം

കർണാടകത്തിലെ 150 എഞ്ചനീയറിങ് കോളേജുകളിലെ 20,000 ത്തോളം സീറ്റുകളിലേക്കാണ് കൊമെഡ്കെ പ്രവേശന പരീക്ഷ നടത്തുന്നത്. പരീക്ഷ 150 നഗരങ്ങളിൽ 400 പരീക്ഷാ കേന്ദ്രങ്ങളിലായി നടക്കും

കൊമെഡ്കെ പ്രവേശന പരീക്ഷ
കൺസോ‍ർഷ്യം ഓഫ് മെഡിക്കൽ എഞ്ചിനീയറിങ് ആന്റ് ഡെന്റൽ കോളേജസ് ഓഫ് കർണാടക (കൊമെഡ്കെ) യു.ജി കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. എഞ്ചിനീയറിങ് ബിരുദ കോഴ്സുകൾക്ക് ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് കെമെഡ്കെയുട ഔദ്യോഗിക വെബ്സൈറ്റായ comedk.org സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.

കർണാടക എഞ്ചിനീയറിങ് കോളേജ് പ്രവേശന പരീക്ഷയായ COMEDK UGET 2021 ന് മെയ് 20 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് യോഗ്യത സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ നിന്ന് മനസ്സിലാക്കുക. പ്രവേശന പരീക്ഷയുടെ സ്കോറിന്റെ അടിസ്ഥാനത്തിൽ കർണാടകയിലെ വിവിധ കോളേജുകളിലേക്ക് പ്രവേശനം ലഭിക്കും. കർണാടക പ്രൊഫഷണൽ കോളേജസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ കീഴിൽ വരുന്ന കോളേജുകളിൽ കൊമെഡ്കെ സ്കോർ നോക്കി പ്രവേശനം നൽകും. ജൂൺ 20ന് പരീക്ഷ നടത്താനാണ് തീരുമാനം.

150 എ‍ഞ്ചിനീയറിങ് കോളേജുകളിലായി 20,000 സീറ്റുകളിലേക്ക് ഈ പ്രവേശന പരീക്ഷയിലൂടെ പ്രവേശനം നൽകും. 150 നഗരങ്ങളിലായി 400 പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. രണ്ട് സെഷനുകളിലായാണ് ഇത്തവണ കർണാടക പ്രവേശന പരീക്ഷ നടത്തുന്നത്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ ആദ്യ സെഷനും ഉച്ചയ്ക്ക് ശേഷം 2 മുതൽ വൈകുന്നേരം 5 വരെ രണ്ടാം സെഷനുമാണ്.
🌲🌲