ബി.എഡ് ഡിപ്പാര്‍ട്ട്മെന്റ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിക്കാം

അപേക്ഷകള്‍ ഒക്ടോബര്‍ 23 ന് വൈകുന്നേരം അഞ്ചിന് മുമ്പ് ലഭിക്കണം

2020-22 അധ്യയന വര്‍ഷം ബി.എഡ് ഡിപ്പാര്‍ട്ട്മെന്റ് ക്വാട്ടയിലെ പ്രവേശനത്തിന് പൊതു വിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപക/ അദ്ധ്യാപകേതര ജീവനക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമിന്റെ മാതൃകയും വിശദവിവരങ്ങളും എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാഫീസുകളിലും www.education.kerala.gov.in ലും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ലഭിക്കും.

അപേക്ഷകള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസില്‍ 23ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.