ബിരുദ പ്രവേശനത്തിന് അവസരം

കാലിക്കറ്റ് സര്‍വകലാശാല 2020-21 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിന് നാലാം അലോട്ട്‌മെന്റിനു ശേഷമുള്ള ഒഴിവുകളില്‍ പ്രവേശനത്തിന് അവസരം. ഒന്നാമത്തെ ഓപ്ഷനില്‍ പ്രവേശനം നേടിയവരൊഴികെ, നേരത്തെ പ്രവേശനം നേടിയവരടക്കം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പുതിയ കോളേജ് കോഴ്‌സ് തെരഞ്ഞെടുക്കല്‍ ഉള്‍പ്പെടെ എല്ലാവിധ തിരുത്തലുകള്‍ക്കും നവംബര്‍ 18 മുതല്‍ 20 വരെ അവസരമുണ്ട്. ഓരോ കോളേജുകളിലേയും കോഴ്‌സുകള്‍ക്ക് വിവിധ കാറ്റഗറിയിലുള്ള ഒഴിവുകള്‍ നേരത്തെ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. പ്രസ്തുത ഒഴിവുകള്‍ക്കനുസരിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കേണ്ടത്. നവംബര്‍ 24-നു ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് പുതുക്കിയ ഓപ്ഷനുകളുടെ റാങ്ക്‌നില സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി പരിശോധിക്കാവുന്നതാണ്. മെറിറ്റ് അടിസ്ഥാനത്തില്‍ നവംബര്‍ 24 മുതല്‍ 30 വരെ കോളേജുകളില്‍ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടാവുന്നതാണ്.