നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) യു.ജി. ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും. രാജ്യത്തെ മെഡിക്കൽ, ഡെൻറൽ, ആയുഷ് കോഴ്സുകളിലെ പ്രവേശനത്തിനു ബാധകമായ യോഗ്യതാ പരീക്ഷ എന്ന നിലയിൽ പരീക്ഷയിലെ റാങ്കിന് വളരെയധികം പ്രാധാന്യമുണ്ട്.

കോഴ്സുകൾ

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ) എന്നീ സ്ഥാപനങ്ങളിലെ എം.ബി.ബി.എസ്. പ്രവേശനവും ആദ്യമായി നീറ്റ് അടിസ്ഥാനമാക്കി നടത്തുന്നു എന്ന പ്രതേകത ഈ വർഷം ഉണ്ട്.

ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് (ആദ്യഘട്ടം), കേന്ദ്ര, കല്പിത സർവകലാശാലകൾ എന്നിവയിലെ മെഡിക്കൽ പ്രവേശനത്തിനും നീറ്റ് യു.ജി. ബാധകമാണ്. വെറ്ററനറി കൗൺസിൽ, ബി.വി.എസ്.സി. ആൻഡ് എ.എച്ച്. പ്രോഗ്രാമിലെ 15 ശതമാനം സീറ്റ് നികത്തുന്നത് നീറ്റ് റാങ്ക് പരിഗണിച്ചാണ്.

കേരളത്തിൽ മെഡിക്കൽ, ഡെൻറൽ, ആയുഷ് കോഴ്‌സുകൾക്കു പുറമേ മെഡിക്കൽ അനുബന്ധ പ്രോഗ്രാമുകളിലെ പ്രവേശനവും നീറ്റ് അധിഷ്ഠിതമാണ്.

പ്രധാനം റാങ്ക് തന്നെ

നീറ്റ് റാങ്ക് വരുന്നതോടെ നീറ്റ് മാർക്കിന് പൊതുവേ പ്രസക്തി നഷ്ടപ്പെടും. പിന്നെ പ്രാധാന്യം റാങ്കിനുതന്നെയാണ്.

2019-ലെ നീറ്റ് അധിഷ്ഠിതമായി നടന്ന വിവിധ പ്രവേശന പ്രക്രിയകളിലെ പ്രവണതകൾ വിദ്യാർഥികൾ പരിശോധിക്കുന്ന ഒരു സമയമാണിത്. റാങ്ക് വരുമ്പോൾ തങ്ങളുടെ സാധ്യതകൾ വിലയിരുത്താൻ വിദ്യാർഥികൾക്ക് അതിന്റെ വിവരങ്ങൾ തീർച്ചയായും സഹായകമാകും.

ഓൾ ഇന്ത്യാ ക്വാട്ട

ഒരു വിദ്യാർഥിക്ക് മിതമായ ഫീസിൽ രാജ്യത്തെ ഏതു സംസ്ഥാനത്തിലും കേന്ദ്രഭരണ പ്രദേശത്തെയും (ജമ്മു-കശ്മിർ, ലഡാക്ക് കേന്ദ്ര ഭരണ പ്രദേശങ്ങൾ ഒഴികെ) സർക്കാർ മെഡിക്കൽ, ഡെൻറൽ കോളേജുകളിലെ എം.ബി.ബി.എസ്./ബി.ഡി.എസ്. പഠനത്തിന് അവസരമൊരുക്കുന്ന സംവിധാനമാണ് ഓരോ സ്ഥാപനത്തിലെയും 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ.

2019-ലെ എം.ബി.ബി.എസ്./ബി.ഡി.എസ്. അഖിലേന്ത്യാ ക്വാട്ട പ്രവേശനത്തിൽ രണ്ടാം റൗണ്ടിനുശേഷം, വിവിധ കാറ്റഗറികളിലെ, അവസാന റാങ്കുകൾ ഇപ്രകാരമായിരുന്നു:

• എം.ബി.ബി.എസ്: ജനറൽ – 12618, ഇ.ഡബ്ല്യു.എസ്. – 11346, ഒ.ബി.സി. – 12179, എസ്.സി. – 73803, എസ്.ടി. – 87649

• ബി.ഡി.എസ്.: ജനറൽ – 19740, ഒ.ബി.സി. – 18487, എസ്.സി. – 96169, എസ്.ടി. – 109168.

• ഉയർന്നറാങ്കുള്ള വിദ്യാർഥികൾ ഓൾ ഇന്ത്യ ക്വാട്ടയിൽ ഏറ്റുവും കൂടുതൽ താത്‌പര്യം കാട്ടിയ മുൻനിര മെഡിക്കൽ കോളേജുകൾ (എം.സി.) ഇവയാണ്. നൽകിയിരിക്കുന്നത് രണ്ടാംറൗണ്ടിലെ അവസാന ജനറൽ റാങ്കുകളാണ്:

മൗലാനാ ആസാദ് എം.സി. (ന്യൂഡൽഹി) – 32; വർധമാൻ മഹാവീർ എം.സി. ആൻഡ് സഫ്ദർജങ് ഹോസ്പിറ്റൽ (ന്യൂ ഡൽഹി) – 157, യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിക്കൽ സയൻസസ് (ഡൽഹി) – 171, ജി.എം.സി.എച്ച്. (ചണ്ഡീഗഢ്)-360, ലേഡി ഹാർഡിഗെ എം.സി. (ന്യൂഡൽഹി) – 489, ബി.ജെ.എം.സി. (അഹമ്മദാബാദ്) -543, ഡോ. ആർ.എം.എൽ. ഹോസ്പിറ്റൽ (ന്യൂഡൽഹി)-561, സേത്ത് ജി.എസ്.എം.സി. (മുംബൈ) – 638, ഐ.എം.എസ്. ബി.എച്ച്.യു. (വാരാണസി) – 669, എസ്.എം.എസ്. എം.സി. (ജയ്‌പുർ) -760

• മുൻനിര െഡൻറൽ കോളേജുകൾ (ഡി.സി.): മൗലാനാ ആസാസ് ഡി.സി. (ന്യൂഡൽഹി) – 12243, ഇ.എസ്.ഐ.സി. െഡൻറൽ കോളേജ് (ന്യൂഡൽഹി) – 12747, ഡി.സി. ആർ.ഐ.എം.എസ്. (ഇംഫാൽ) – 13558, ആർ.യു.എച്ച്.എസ്. കോളേജ് ഓഫ് െഡൻറൽ സയൻസസ് (ജയ്‌പുർ) – 13999, ബർദ്വാൻ ഡി.സി. ആൻഡ് ഹോസ്പിറ്റൽ (ബർദ്വാൻ) – 14007.

ഓൾ ഇന്ത്യ ക്വാട്ട -കേരളം

കേരളത്തിൽ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഓൾ ഇന്ത്യ ക്വാട്ട ഓപ്പൺ വിഭാഗത്തിലെ അവസാന റാങ്കുകൾ രണ്ടാം റൗണ്ടിനുശേഷം ഇപ്രകാരമായിരുന്നു:

കോഴിക്കോട് – 1875, തിരുവനന്തപുരം – 3085, കോട്ടയം – 4341, തൃശ്ശൂർ – 5034, ആലപ്പുഴ – 5521, എറണാകുളം – 6556, കണ്ണൂർ – 6705, മഞ്ചേരി – 7047, കൊല്ലം – 7408, പാലക്കാട് – 7909

കേരളത്തിലെ ബി.ഡി.എസ്. അഖിലേന്ത്യാ ക്വാട്ട അവസാന റാങ്കുകൾ: ആലപ്പുഴ – 14476, കോഴിക്കോട് – 16967, തിരുവനന്തപുരം – 17712, കോട്ടയം – 18251, തൃശ്ശൂർ – 18335, കണ്ണൂർ -19301

ദക്ഷിണേന്ത്യയിലെ ചില മെഡിക്കൽ കോളേജുകളിലെ ഓൾ ഇന്ത്യ ക്വാട്ട അവസാന ജനറൽ റാങ്കുകൾ: ബെംഗളൂരു എം.സി.- 1372, മദ്രാസ് എം.സി.- 1614, മൈസൂർ മെഡിക്കൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് – 4354, സ്റ്റാൻലി എം.സി.- 4572, കോയമ്പത്തൂർ എം.സി. – 6315, ഇ.എസ്.ഐ. ബെംഗളൂരു – 6768, കിൽപോക് ചെന്നൈ – 7038, മധുര എം.സി. – 7560, ഗവ. വെല്ലൂർ എം.സി.- 7765, കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഹൂബ്ലി – 8115, ജി.എം.സി. ഇ.എസ്.ഐ. കോയമ്പത്തൂർ – 8225, ജി.എം.കെ. എം.സി.സേലം – 8594, ജി.എം.സി. തിരുനൽവേലി – 8776, മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് -9159, കന്യാകുമാരി ഗവ.എം.സി. -9217, ബൽഗാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് -9277, ഇ.എസ്.ഐ. പി.ജി.ഐ.എം.എസ്.ആർ. ചെന്നൈ-9321, തഞ്ചാവൂർ എം.സി.-9596, ചെങ്കൽപെട്ട് എം.സി.-9760, തേനി ഗവ. എം.സി.-9788.