സപ്പ്ളിമെന്ററി അല്ലോട്മെന്റിന് ശേഷം മാത്രമേ സ്കൂൾ,കോമ്പിനേഷൻ മാറ്റം നടക്കുകയുള്ളൂ എന്നതിനാൽ, ഈ വര്ഷം +1 ൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് നിലവിൽ അഡ്മിഷൻ എടുത്തിരിക്കുന്ന സ്കൂൾ/വിഷയത്തിൽ നിന്നും മാറാനുള്ള സാധ്യത കുറവാണ്. രണ്ടാം അല്ലോട്മെന്റിന് ശേഷം സംസ്ഥാനത്തു 43528 സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. മുൻ വർഷങ്ങളിൽ ഇങ്ങനെ ഒഴിവു വരുന്ന സീറ്റിലേക്ക് നിലവിൽ അഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾക്ക് സ്കൂൾ/വിഷയ മാറ്റത്തിന് അവസരം കൊടുത്തിരുന്നു. രണ്ടാം അല്ലോട്മെന്റിന് ശേഷം കുട്ടിക്ക് ഇഷ്ടപ്പെട്ട സ്കൂളിലേക്ക് / വിഷയത്തിലേക്കു മാറാനുള്ള അവസരം ഇത് വഴി വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്നു. ഈ വര്ഷം സ്കൂൾ മാറ്റത്തിന് മുമ്പ് ഒഴിവുള്ള 43528 സീറ്റുകൾ സപ്ലിമെന്ററി അലോട്ട്മെന്റ് വഴി നികത്തപ്പെടും. ഇത് മാർകുള്ള വിദ്യാർത്ഥികളുടെ മെറിറ്റ് അട്ടിമറിക്കപ്പെടുന്നു എന്ന പരാതി ഉയർന്നിട്ടുണ്ട് . ഈ വർഷത്തെ അപേക്ഷ പൂർണമായും ഓൺലൈൻ വഴി വിദ്യാർത്ഥികൾ നൽകിയതിനാൽ , അപേക്ഷയിലെ പിഴവ് കാരണം മാർക്കുള്ള ചില വിദ്യാർത്ഥികളുടെ അഡ്മിഷൻ റദ്ദു ചെയ്യപ്പെട്ടിട്ടുണ്ട് എന്നും അവരെ ഉൾപ്പെടുത്താനാണ് സപ്പ്ളിമെന്ററി അലോട്ട്മെന്റ് ആദ്യം നടത്തുന്നത് എന്നുമാണ് സർകാർ വിശദീകരണം. അങ്ങനെയാണെങ്കിൽ സപ്ലിമെന്ററി അല്ലോട്മെന്റും സ്കൂൾ / കോമ്പിനേഷൻ മാറ്റവും ഒന്നിച്ചു നടത്തിയായാൽ മെറിറ്റ് അട്ടിമറിക്കപ്പെടില്ല എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. സപ്പ്ളിമെൻറ്ററി അല്ലോട്മെന്റിന് ശേഷം ഒഴിവു വരുന്ന സീറ്റിലേക്കും സപ്പ്ളിമെന്ററി അല്ലോട്മെന്റിൽ അഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾ സ്കൂൾ / വിഷയ മാറ്റത്തിന് അപേക്ഷിക്കുമ്പോൾ ഉണ്ടാവുന്ന ഒഴിവിലേക്കും മാത്രമേ ഇനി സ്കൂൾ / വിഷയ മാറ്റത്തിന്അവസരമുണ്ടണ്ടാവുകയുള്ളു.സപ്ലിമെന്ററി അല്ലോട്മെന്റിന് 14 വരെ അപേക്ഷിക്കാനുള്ള സമയമുണ്ട്.