ഗവണ്മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പ്രവേശനം

പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 27ന് വൈകുന്നേരം നാലിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള 17 ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ രണ്ട് വര്‍ഷത്തെ സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷാഫോമും പ്രോസ്പക്ടസും 15 മുതല്‍ www.sitttrkerala.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ നിര്‍ദിഷ്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രജിസ്ട്രേഷന്‍ ഫീസ് 50 രൂപ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തില്‍ 27ന് വൈകിട്ട് നാലിനകം നല്‍കണം.

എസ്.എസ്.എല്‍.സി.യാണ് അടിസ്ഥാന യോഗ്യത. ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ വിവരം www.dtekerala.gov.in, www.sitttrkerala.ac.in എന്നിവയിലെ ‘Institutions & Courses’ ലിങ്കില്‍ ലഭിക്കും.