MBE (Master of Business Economics) എക്കണോമിക്സ് പഠിച്ചോ ലക്ഷങ്ങൾ സാലറി വാങ്ങാം.
എക്കണോമിക്സ് പൊതുവെ ഒരു സോഷ്യൽ സയൻസ് മാത്രമായാണ് നാം പൊതുവെ ഈ വിഷയത്തെ കണ്ടു പോരുന്നത് എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ. കേരളത്തിനപ്പുറം ഏറ്റവും ഡിമാണ്ടുള്ള കോഴ്സ് ആണ് എക്കണോമിക്സ്. ദിനം തോറും ഈ വിഷയത്തിൽ വൈവിധ്യം ഏറി വരികയാണ്. പല യൂണിവേഴ്‌സിറ്റികളിലും ഇന്ന് എക്കണോമിക്സ് ഒരു സയൻസ് സബ്ജെക്ട് ആണ് , ഒപ്പം കോമേഴ്സ് മേഖലകളിൽ പ്രത്യേകിച്ചു മാനേജിരിയൽ എക്കണോമിക്സ് വലിയ സാധ്യതയാണ്.
MBE (Master of business economics) managerial technique ന്റെയും എക്കണോമിക്സ് ന്റെയും ഒരു ബ്ലെൻഡ് ഈ സബ്ജെക്ട്. കോർപറേറ്റ് മേഖലകളിൽ വലിയ അവസരങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്.
🟩 ഇന്ത്യയിൽ കുറച്ച് യൂണിവേഴ്‌സിറ്റികൾ മാത്രമാണ് ഈ കോഴ്സ് കൊടുക്കുന്നത്. അതിൽ ഏറ്റവും മികച്ചത് ഡൽഹി യൂണിവേഴ്‌സിറ്റിയിലെ പ്രോഗ്രാം ആണ്.
🟩രണ്ട് വർഷം നാല് സെമസ്റ്റർ ആയുള്ള പിജി പ്രോഗ്രാം ആണിത്.
🟩ഏതൊരു ബാച്ചിലർ ഡിഗ്രീ ഉള്ളവർക്കും അപേക്ഷിക്കാം. എന്നാൽ ചില യൂണിവേഴ്‌സിറ്റികളിൽ എക്കണോമിക്സോ , കോമേഴ്സ് സബ്ജെക്ടോ പഠിച്ചിരിക്കൽ നിർബന്ധമാണ്.
🟩ഡിഗ്രീയിൽ 50 ശതമത്തിൽ കുറയാത്ത മാർക്ക് , ഒപ്പം എൻട്രൻസ് പരീക്ഷയിൽ വിജയിക്കുകയും വേണം. ഡൽഹി യൂണിവേഴ്‌സിറ്റി CAT SCORE വെച്ചാണ് സെലക്ട് ചെയ്യുന്നത്. CAT സ്കോർ പൊതുവെ 85 പേർസെന്റിൽ മുകളിൽ നേടിയവർക്ക് പൊതുവെ കാൾ ലഭിക്കാറുണ്ട്.
🟩അടുത്ത കടമ്പ ഗ്രൂപ്പ് discussion ഉം Interview ആണ്. നന്നായി സംസാരിക്കാനും , സമകാലിക കാര്യങ്ങളിൽ അവഗഹവും ഉണ്ടെങ്കിൽ ഈ കടമ്പ കടക്കാം.
🟩ഫീ 20000 മുതൽ 3ലക്ഷം വരെ ആണ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ഫീ തരതമ്യേ കുറവാണ് വർഷത്തിൽ 12000 മുതൽ 15000 വരെയാണ്.
🟩മികച്ച പ്ലേസ്മെന്റ് ആണ് ഈ കോഴ്സ് ന്റെ ഏറ്റവും മികച്ച ആകർഷണം.
ഡൽഹി യൂണിവേഴ്‌സിറ്റിയിലെ പ്ലേസ്മെന്റ് റെക്കോർഡ് അനുസരിച്ചുള്ള സാലറി പാക്കേജ് തയെ കൊടുക്കുന്നു
🔰Highest Salary – 24 lakh/per anum
🔰Average Salary – 9.47 Lakh/per anum
🔰Average Salary – Top 15% – 16.84 Lakh/Per anum
🔰Median Salary – 9.13Lakh/Per anum