Wednesday, April 10, 2024
HomeEducational Newsഏത് പ്രായക്കാർക്കും +1 ന് ചേരാം

ഏത് പ്രായക്കാർക്കും +1 ന് ചേരാം

സ്കോൾ കേരള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു സ്കോൾ കേരള മുഖേനയുള്ള ഹയർ സെ ക്കൻഡറിതല കോഴ്സുകളിൽ 2020-22 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷന്‍, സ്പെഷ്യൽ കാറ്റഗറി (പാർട്ട് ||) വിഭാഗങ്ങളിൽ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.

പഠനകേന്ദ്രങ്ങൾ എവിടെ?

ഓപൺ റെഗുലർ വിഭാഗത്തിൽ സയൻസ് ഗ്രൂപ്പിൽ ഉൾപ്പെടെ പ്രാക്ടിക്കൽ ഉള്ള, തെരഞെഞ്ഞെടുത്ത സബ്ജക്റ്റ് കോമ്പിനേഷനുകളിൽ രജിസ്റ്റർ ചെയ്യാം. തെരഞ്ഞെടുത്ത സ ർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളാണ് പഠന കേന്ദ്രങ്ങളായി അനുവദിക്കുക. സ്വയം പഠനസഹായികളും ലാബ് സൗകര്യവും പൊതു അവധി ദിവസങ്ങളിൽ സമ്പർക്ക ക്ലാസുകളും ഈ വിഭാഗം വിദ്യാർഥികൾക്കു ലഭിക്കും. ഹ്യൂമാനിറ്റീസ് കൊമേഴ്സ് വിഭാഗത്തി ൽ തെരഞ്ഞെടുത്ത കോമ്പിനേഷനുകളിൽ പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങളിൽ പ്ര വറ്റ് രജിസ്ട്രേഷന് അപേക്ഷിക്കാം. സ്പെഷ്യൽ കാറ്റഗറി വിഭാഗത്തിൽ, ഹയർ സെക്കൻഡറി കോഴ്സ് ഒരിക്കൽ വിജയിച്ച വിദ്യാർഥിക്ക് മുൻ രജിസ്ട്രേഷൻ റദ്ദ് ചെയ്യാതെ പുതിയൊരു സബ്ജക്ട് കോമ്പിനേഷൻ (പാർട്ട് II) തെരഞ്ഞെടുത്ത് നിബന്ധനകളോടെ അപേക്ഷ സമർപ്പിക്കാം.

രജിസ്ട്രേഷൻ

ഇന്നലെ മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ നവംബർ അഞ്ച് വരെയും 60 രൂപ പിഴയോടെ 12 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം ..
www.scole kerala.org മുഖേന ഓൺലൈനായി രജിസ്റ്റര്‍ ചെയ്യാം. ഇന്റർനെറ്റ് ബാങ്കിങ് ഡെബിറ്റ് ക്രഡിറ്റ് കാർഡ് മുഖേന ഫീസടക്കാം. ഇപ്രകാരം രജിസ്റ്റർ ചെയ്യുന്നവർക്ക് മറ്റു ഘട്ടമായി ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കും. ഓഫ്ലൈൻ പെയ്മെന്റ് മോഡ് (പോസ്റ്റ് ഓഫിസ് വഴിയുള്ള പെയ്മെന്റ് തെ രഞ്ഞെടുക്കുന്നവർ രജിസ്ട്രേഷൻ രണ്ട് ഘട്ടങ്ങളായാണ് പൂർത്തികരിക്കേണ്ടത്. ഓ ഫ്ലൈൻ പെയ്മെന്റിൽ ഫീസടയ്ക്കുന്നതിന് ജനറേറ്റ് ചെയ്ത് ലഭ്യമാകുന്ന ചെലാൻ ഉപയോഗിച്ച് സംസ്ഥാനത്തെ ഏതെങ്കിലുമൊരു പോസ്റ്റ് ഓഫിസിൽ ഫീസ് അടയ്ക്കാനുള്ള സൗകര്യമുണ്ട്. ഫീസ് വിവരങ്ങൾക്കും, രജിസ്ട്രേഷനുള്ള മാർഗ നിർദേശങ്ങൾക്കും പ്രോസ്പെക്ടസിനും കോൾകേരളയുടെ വെബ്സൈറ്റ് സന്ദർശിക്കുക.

ഈ വർഷം അപേക്ഷകൾ ജില്ലാ ഓ ഫിസുകളിൽ നേരിട്ട് സ്വീകരിക്കില്ല. ഓൺലൈൻ രജിസ്ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ എക്സിക്യൂട്ടീവ് ഡയറക്ടർ, സ്കോൾ കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം12 എന്ന വിലാസ ത്തിൽ സ്പീഡ് രജിസ്റ്റേഡ് തപാൽ മാർഗം അയക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments