അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള അലിഗഢ് (ഉത്തർപ്രദേശ്), മുർഷിദാബാദ് (പശ്ചിമ ബംഗാൾ), മലപ്പുറം (കേരളം) എന്നീ മൂന്നു ക്യാമ്പസുകളിലും ഒരുപോലെ ലഭ്യമാവുന്ന കോഴ്സാണ് B.Ed.

◻️▫️◻️▫️◻️▫️◻️▫️◻️▫️◻️

അലിഗഢിലെ B. Ed കോഴ്സിന്റെ പ്രത്യേകതകൾ എന്തെല്ലാം?

•കേന്ദ്ര സർവകലാശാലയിൽ പഠിക്കാനുള്ള സുവർണ്ണാവസരം.
* ഡബിൾ മെയിൻ B. Ed (ഒരേ സമയം 2 വിഷയങ്ങളിൽ ബി.എഡ് ലഭിക്കുന്നു)
* ഏറ്റവും കുറഞ്ഞ ചിലവിലുള്ള പഠനം.
* പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണം.
* CBSE സ്ക്കൂളുകളിൽ അധ്യാപക പരിശീലനം
* വിവിധ സാംസ്കാരിക പൈതൃകമുള്ള വിവിധ ഭാഷക്കാരായ സഹപാഠികളുടെ സമ്പർക്കം.
* മികച്ച അടിസ്ഥാന സൗകര്യങ്ങൾ
* തീർത്തും സൗജന്യമായ ഹോസ്റ്റൽ സൗകര്യം.
* NSS
* Bhoomitrasena Club
* Placement Cell
* etc..

പ്രവേശനം എങ്ങനെ?

ദേശീയ തലത്തിൽ നടത്തപ്പെടുന്ന പ്രവേശന പരീക്ഷയിലൂടെ ലഭ്യമാവുന്ന റാങ്ക് അടിസ്ഥാനത്തിലാണ് അലിഗഢ് യൂണിവേഴ്സിറ്റിയുടെ 3 ക്യാമ്പസുകളിലേക്കുമുള്ള പ്രവേശനം.

ആർക്കെല്ലാം അപേക്ഷിക്കാം…?

പ്രസ്തുത വിഷയത്തിൽ 50% മാർക്കോടു കൂടിയ BA/Bsc/B.com/B.Th ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

ഡബിൾ മെയിൻ ബി.എഡ് എന്നാൽ എന്താണ്?

2 വർഷം കൊണ്ട് നിങ്ങൾക്ക് 2 വിഷയത്തിൽ ബി.എഡ് ലഭിക്കും. 2 വിഷയത്തിലും അധ്യാപക പരിശീലനവും മറ്റുമെല്ലാം ഒരുപോലെയായിരിക്കും. ഡിഗ്രിയിൽ നിങ്ങൾ പഠിച്ച മുഖ്യ വിഷയത്തിന് പുറമെ അതോടൊപ്പം 4 സെമസ്റ്ററിലെങ്കിലും നിങ്ങൾ പഠിച്ചിട്ടുള്ള 8ൽ കൂടുതൽ credit ഉള്ള AMUൽ ലഭ്യമായിട്ടുള്ള മറ്റൊരു വിഷയം കൂടി നിങ്ങൾക്ക് അഡ്മിഷൻ സമയത്ത് തിരഞ്ഞെടുക്കാവുന്നതാണ്.

ഒരോ വിഷയത്തിലും എത്രത്തോളം സീറ്റുകളുണ്ട്?

A) മലപ്പുറം സെന്റർ

അറബിക് – 3, ഇംഗ്ലീഷ് – 7, ഹിന്ദി – 2, മലയാളം – 4, ഉർദു – 2, സിവിക്സ് – 3, കൊമേഴ്സ്-3, എക്കണോമിക്സ്-3,ജോഗ്രഫി – 3,ഹിസ്റ്ററി – 3
ഇസ്ലാമിക് സ്റ്റഡീസ് – 3, ബയോളജിക്കൽ സയൻസ് – 4, ഫിസിക്കൽ സയൻസ് – 4, മാത്തമാറ്റിക്സ് – 6
ആകെ – 50

B) അലിഗഢ് ക്യാമ്പസ്

അറബിക് – 2, ഇംഗ്ലീഷ് – 13, ഹിന്ദി – 9, പേർഷ്യൻ – 2, സംസ്കൃതം – 2, ഉർദു – 11, സിവിക്സ് – 4, കൊമേഴ്സ് – 2, എക്കണോമിക്സ് – 4, ഫൈൻ ആർട്സ് – 2, ജോഗ്രഫി – 4, ഹിസ്റ്ററി – 4, ഇസ്ലാമിക് സ്റ്റഡീസ് – 2, തിയോളജി – 2, ബയോളജിക്കൽ സയൻസ് – 10, ഹോം സയൻസ് – 4, ഫിസിക്കൽ സയൻസ് – 10, മാത്തമാറ്റിക്സ് – 13
ആകെ – 100

C) മുർഷിദാബാദ് സെന്റർ

അറബിക് – 3, ബംഗാളി – 4, ഇംഗ്ലീഷ് – 7, ഹിന്ദി – 3, ഉർദു – 3, സിവിക്സ് – 3, കൊമേഴ്സ് – 3, എക്കണോമിക്സ് – 3, ജോഗ്രഫി – 3, ഹിസ്റ്ററി – 3, ബയോളജിക്കൽ സയൻസ്-4, ഫിസിക്കൽ സയൻസ് -4, മാത്തമാറ്റിക്സ് – 7
ആകെ – 50