42 ഒഴിവിലേക്ക് യു.പി.എസ്.സി. വിജ്ഞാപനം; ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം

യൂണിയൻ പബ്ലിക് കമ്മിഷൻ 42 ഒഴിവിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. പരസ്യവിജ്ഞാപ നനമ്പർ: 11/2020. ഓൺലൈനായി അപേക്ഷിക്കണം.
തസ്തിക, ഒഴിവുകളുടെ എണ്ണം, പ്രായപരിധി എന്ന ക്രമത്തിൽ.

അസിസ്റ്റന്റ് എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്)-2; 30 വയസ്സ്.
ഫോർമാൻ (കംപ്യൂട്ടർ സയൻസ്)-2; 30 വയസ്സ്.
സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (കംപ്യൂട്ടർ)-2; 30 വയസ്സ്.
സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (ഇലക്ട്രിക്കൽ)-3; 30 വയസ്സ്.
സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (മെക്കാനിക്കൽ)-10; 30 വയസ്സ്.
സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസർ (ക്ലിനിക്കൽ ഹെമറ്റോളജി)-10; 40 വയസ്സ്.
സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസർ (ഇമ്യൂണോഹെമറ്റോളജി ആൻഡ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ)-5; 40 വയസ്സ്.
സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസർ (മെഡിക്കൽ ഓങ്കോളജി)-2; 40 വയസ്സ്.
സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസർ (നിയോനാറ്റോളജി)-6; 40 വയസ്സ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി upsconline.nic.in എന്ന വെബ്സൈറ്റ് കാണുക.

അവസാന തീയതി: ഒക്ടോബർ 15.