Monday, April 15, 2024
HomeEducational NewsNEET പരീക്ഷ ഫലം 16 ലേക്ക് മാറ്റി

NEET പരീക്ഷ ഫലം 16 ലേക്ക് മാറ്റി

പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് ഒരവസരം കൂടി.

കോവിഡ് മൂലം നീറ്റ് പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് ഒരവസരം കൂടി നൽകാൻ സുപ്രീം കോടതി നിർദേശം. കോടതിയുടെ പുതിയ നിർദേശത്തെ തുടർന്ന് നീറ്റ് ഫലപ്രഖ്യാപനം 16ലേക്ക് മാറ്റി.

ഇന്നായിരുന്നു(12 ഒക്ടോബർ) നീറ്റ് പരീക്ഷയുടെ ഫല പ്രഖ്യാപനം നേരത്തെ തീരുമാനിച്ചിരുന്നത്. പക്ഷെ കോവിഡ് മൂലം പരീക്ഷയെഴുതാൻ കഴിയാത്ത വിദ്യാർഥികളുടെ രക്ഷിതാക്കൾ ഇന്ന് സുപ്രീം കാേടതിയിൽ ഹർജി നൽകിയിരുന്നു. കൺടെയ്ന്മെന്റ് സോണുകളിലായതിനാൽ പരീക്ഷയെഴുതാൻ കഴിയാതെ പോയ കാര്യം കോടതിയെ ഹർജിക്കാർ അറിയിക്കുകയും ചെയ്തു. തുടർന്നാണ് സുപ്രീം കോടതി 14ന് പരീക്ഷയെഴുതാൻ കുട്ടികൾക്ക് ഒരവസരം കൂടി നൽകാൻ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 14ന് പരീക്ഷ നടത്തും. 16ന് പ്രഖ്യാപനം നടത്താനാണ് തീരുമാനം

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES

Most Popular

Recent Comments