സ്‌കോള്‍-കേരള മുഖേനയുള്ള ഹയര്‍ സെക്കന്‍ഡറിതല കോഴ്‌സുകളില്‍ 2020-22 ബാച്ചിലേക്ക്‌ ഓപ്പണ്‍ റെഗുലര്‍, പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍, സ്‌പെഷല്‍ കാറ്റഗറി (പാര്‍ട്ട്‌ 3) വിഭാഗങ്ങളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. എസ്‌.എസ്‌.എല്‍.സി. അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത തത്തുല്യ യോഗ്യതയുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല.
12 ന്‌ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. പിഴ കൂടാതെ നവംബര്‍ അഞ്ച്‌ വരെയും 60 രൂപ പിഴയോടെ 12 വരെയും ഫീസടച്ച്‌ രജിസ്‌റ്റര്‍ ചെയ്യാം. ഇപ്രകാരം രജിസ്‌റ്റര്‍ ചെയ്യുന്നവര്‍ക്ക്‌ ഒറ്റഘട്ടമായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഓഫ്‌ലൈന്‍ പെയ്‌മെന്റ്‌ മോഡ്‌ (പോസ്‌റ്റ്‌ ഓഫീസ്‌ വഴിയുള്ള പെയ്‌മെന്റ്‌) തെരഞ്ഞെടുക്കുന്നവര്‍ക്കു രജിസ്‌ട്രേഷന്‍ രണ്ട്‌ ഘട്ടങ്ങളായാണ്‌.
ഫീസ്‌ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും പ്രോസ്‌പെക്‌ടസിനും സ്‌കോള്‍-കേരളയുടെ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.