പൊതുമേഖലാ ബാങ്കുകളിൽ ക്ലാർക്ക് നിയമനത്തിനായി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതു എഴുത്തുപരീക്ഷയ്‌ക്ക് അപേക്ഷിക്കാം.

▪️വിവിധ പൊതുമേഖലാ ബാങ്കുകളിലായി 4045 ഒഴിവുണ്ട്. കേരളത്തിൽ 52 ഒഴിവ്. ഇത്തവണ മലയാളത്തിലും ചോദ്യം ലഭിക്കും.

ഓൺലൈൻ അപേക്ഷ 21 വരെ.

♦️ ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവയിലാണ് അവസരം. ഏതെങ്കിലും ഒരു സംസ്‌ഥാനത്തേക്കോ കേന്ദ്രഭരണ പ്രദേശത്തേക്കോ മാത്രം അപേക്ഷിക്കുക.

▪️അതനുസരിച്ചുള്ള കേന്ദ്രത്തിൽ പരീക്ഷ എഴുതണം. കേരളത്തിലും ലക്ഷദ്വീപിലുമുള്ളവർക്കു മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകൾ തിരഞ്ഞെടുക്കാം.

▪️ യോഗ്യത: ബിരുദം. കംപ്യൂട്ടർ ഓപ്പറേഷൻസ് / ലാംഗ്വിജിൽ സർട്ടിഫിക്കറ്റ്/ ഡിപ്ലോമ/ ഡിഗ്രി യോഗ്യത വേണം; അല്ലെങ്കിൽ ഹൈസ്‌കൂൾ/ കോളജ്/ ഇൻസ്‌റ്റിറ്റ്യൂട്ട് തലത്തിൽ കംപ്യൂട്ടർ/ ഐടി ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയുന്നവർക്കു മുൻഗണന.

▪️2023 ജൂലൈ 21 അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും. മേൽപറഞ്ഞ സിവിൽ എക്‌സാം യോഗ്യതയില്ലാത്ത വിമുക്‌തഭടൻമാർ തത്തുല്യയോഗ്യതാ വിവരങ്ങൾക്കു വിജ്‌ഞാപനം കാണുക.

▪️ പ്രായം: 2023 ജൂലൈ 1 ന് 20–28. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്.

▪️പരീക്ഷ: പ്രിലിമിനറി, മെയിൻ ഘട്ടങ്ങളായി ഓൺലൈൻ ഒബ്ജക്ടീവ് പരീക്ഷകളുണ്ട്. പ്രിലിമിനറി പരീക്ഷ ഓഗസ്റ്റ്/ സെപ്റ്റംബർ സമയത്തും മെയിൻ പരീക്ഷ ഒക്ടോബറിലും. നെഗറ്റീവ് മാർക്കുമുണ്ട്.

▪️ കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ. മെയിൻ പരീക്ഷയ്ക്കു കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം.

▪️ഫീസ്: 850 രൂപ (പട്ടികവിഭാഗ, വിമുക്തഭട, ഭിന്നശേഷി അപേക്ഷകർക്കു 175 രൂപ). ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം.

കൂടുതൽ വിവരങ്ങൾക്ക്www.ibps.in