സ്റൈപ്പന്റോടുകൂടി കാൻസർ നഴ്സിങ്ങിൽ ഡിപ്ലോമ

തലശ്ശേരി മലബാർ കാൻസർ സെന്ററിൽ പ്രവർത്തിക്കുന്ന നഴ്സിംഗ് കോളേജിൽ കേരള നഴ്സിംഗ് കൌൺസിൽ അംഗീകാരത്തോടെ നടത്തിവരുന്ന ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിംഗ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രതിമാസം 10000/- രൂപ സ്റ്റൈപെൻഡോടുകൂടി കോഴ്‌സിൽ ചേരാൻ ആഗ്രഹിക്കുന്ന ജനറൽ നഴ്സിംഗ്/ ബി. എസ്. സി നഴ്സിംഗ്/ എം.എസ്. സി നഴ്സിംഗ് കോഴ്സുകൾ കഴിഞ്ഞ് കേരള നഴ്സിംഗ് കൌൺസിൽ രജിസ്‌ട്രേഷൻ ഉള്ള അപേക്ഷകർ, അപേക്ഷകൾ ഓൺലൈൻ ആയി ഒക്ടോബർ 20 ന് മുൻപായി അപേക്ഷിക്കുക. അപേക്ഷക്കും, പ്രോസ്‌പെക്ട്‌സിനും കൂടുതൽ വിവരങ്ങൾക്കും 9847639291, 8560987525 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ, www.mcc.kerala.gov.in/www.insermcc.org എന്നീ വെബ് സൈറ്റുകൾ സന്ദർശിക്കുകയോ ചെയ്യുക.