പോളിടെക്നിക്ക് പ്രവേശനം, അപേക്ഷ സമർപ്പണം ഒക്ടോബർ 8 മുതൽ

സംസ്ഥാനത്തെ പോളിടെക‌്നിക‌് കോളേജുകളിൽ പ്രവേശനത്തിനായുള്ള വിജ്ഞാപനം ഒക്ടോബർ 8ന് പ്രസിദ്ധീകരിക്കും. ഓൺലൈൻ അപേക്ഷാ സമർപ്പണവും അന്ന് മുതൽ ആരംഭിക്കും. എസ‌്എസ‌്എൽസിക്കു ശേഷം ഒരു ലക്ഷത്തിലേറെ വിദ്യാർഥികളാണ‌് വർഷംതോറും പോളിടെക‌്നിക‌് കോളേജുകളിലെ മൂന്നുവർഷ പ്രൊഫഷണൽ ഡിപ്ലോമ കോഴ‌്സുകളിൽ പ്രവേശനം ആഗ്രഹിച്ച‌് അപേക്ഷിക്കാറുള്ളത‌്.
സർക്കാർ മേഖലയിലെ 45 ഉം എയ‌്ഡഡ‌് മേഖലയിലെ ആറും സ്വാശ്രയ മേഖലയിലെ 20 ഉം ഉൾപ്പെടെ 71 പോളി ടെക‌്നിക്കുകളിലേക്കാണ‌് പ്രവേശനം. ഇവിടങ്ങളിലാകെ 14725 സീറ്റുകളാണുള്ളത‌്.(2019ലെ വിവരം).
മൂന്നു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ‌്സുകളിലേക്കാ‌ണ് പ്രവേശനം . പോളി ഡിപ്ലോമ കോഴ‌്സ‌് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക‌് ലാറ്ററൽ എൻട്രി വഴി എൻജിനിയറിങ്‌ കോഴ‌്സുകളിലേക്ക‌് പ്രവേശനം ലഭിക്കും.

എസ‌്എസ‌്എൽസി (തത്തുല്യം)/ ടിഎച്ച‌്എസ‌്എൽസി വിജയിച്ചവർക്ക‌് അപേക്ഷിക്കാം. ടിഎച്ച‌്എസ‌്എൽസി വിജയിച്ചവർക്ക‌് 10 ശതമാനം സീറ്റുകളും കെജിസിഇ സർട്ടിഫിക്കറ്റുകൾ ഉള്ളവർക്ക‌്‌ അഞ്ച‌് ശതമാനം സീറ്റുകളും സംവരണം ചെയ‌്തിട്ടുണ്ട‌്.

രണ്ട‌് കൈവഴികളിലായാണ‌് പോളിടെക‌്നിക‌് കോളേജുകളിലെ പഠന ശാഖകളുള്ളത‌്. ഡിപ്ലോമ ഇൻ എൻജിനിയറിങ്‌/ടെക‌്നോളജിയാണ‌് ഒന്നാമത്തേത‌്. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക‌്സ‌് തുടങ്ങിയ ഭൂരിപക്ഷം ബ്രാഞ്ചുകളും ഈ വിഭാഗത്തിലാണ‌്.
രണ്ടാം കൈവഴി ഡിപ്ലോമ ഇൻ കൊമേഴ‌്സ്യൽ പ്രാക്ടീസ‌് /കംപ്യൂട്ടർ ആപ്ലിക്കേഷൻസ‌് ആൻഡ‌് ബിസിനസ‌് മാനേജ‌്മെന്റ‌്.
രണ്ട‌് വിഭാഗത്തിലുമായി ആകെ 22 ശാഖകളാണ‌് നിലവിലുള്ളത‌്.
എല്ലാ ബ്രാഞ്ചുകളും എല്ലാ കോളേജുകളിലുമില്ല. എയ‌്ഡഡ‌് കോളേജുകളിലെ 15 ശതമാനം സീറ്റുകൾ മാനേജുമെന്റ‌് ക്വാട്ടയാണ‌്. എല്ലാ കോളേജുകളിലും പെൺകുട്ടികൾക്കും പ്രവേശനമുണ്ട‌്. എന്നാൽ പെൺകുട്ടികൾക്കു മാത്രമായി വനിതാ പോളികളുമുണ്ട‌്.

വിശദ വിവരങ്ങൾക്ക്

Website : https://www.polyadmission.org