ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്കൂള്‍ വിഭാഗം, സ്പെഷ്യല്‍ വിഭാഗം (ഭാഷാ-യു.പി തലം വരെ/ സ്പെഷ്യല്‍ വിഷയങ്ങള്‍-ഹൈസ്കൂള്‍ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷാ (കെ.ടെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകള്‍ ഡിസംബര്‍ 28നും കാറ്റഗറി മൂന്ന്, നാല് പരീക്ഷകള്‍ ഡിസംബര്‍ 29നും കേരളത്തിലെ വിവിധ സെന്ററുകളിലായി നടക്കും. കെ.ടെറ്റ് ഡിസംബര്‍ 2020ന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ അപേക്ഷയും ഫീസും https://ktet.kerala.gov.in വെബ്പോര്‍ട്ടല്‍ വഴി നവംബര്‍ 19 മുതല്‍ നവംബര്‍ 27 വരെ സമര്‍പ്പിക്കാം.ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി/എസ്.ടി/പി.എച്ച്/ബ്ലൈന്‍ഡ് വിഭാഗത്തിലുള്ളവര്‍ 250 രൂപ വീതവും അടയ്ക്കണം.ഓണ്‍ലൈന്‍ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാം. ഓരോ കാറ്റഗറിയിലേയ്ക്കുമുള്ള യോഗ്യതയുടെ വിവരങ്ങള്‍ അടങ്ങിയ പ്രോസ്പെക്ടസ്, ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ https://ktet.kerala.gov.in, www.keralapareekshabhavan.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.ഒന്നോ അതിലധികമോ കാറ്റഗറികളില്‍ ഒരുമിച്ച് ഒരു തവണയേ അപേക്ഷിക്കാനാകൂ. അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാല്‍ തിരുത്തലുകള്‍ അനുവദിക്കില്ല. അതിനാല്‍ നോട്ടിഫിക്കേഷന്‍ പ്രകാരം അപേക്ഷാസമര്‍പ്പണ രീതി വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കണം. നോട്ടിഫിക്കേഷനിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അപേക്ഷിക്കുന്നതിനു മുമ്ബ് ഡൗണ്‍ലോഡ് ചെയ്ത് വായിച്ചിരിക്കണം.പേര്, ജനനതിയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ ശ്രദ്ധയോടെ പൂരിപ്പിക്കണം. നോട്ടിഫിക്കേഷനില്‍ പറഞ്ഞ പ്രകാരം മെയ് 15ന് ശേഷം എടുത്ത ഫോട്ടോ തന്നെ അപ്ലോഡ് ചെയ്യണം. ഹാള്‍ടിക്കറ്റ് ഡിസംബര്‍ 19 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് സ്കുളുകളിലെ അധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായി ടെറ്റ് പരീക്ഷാ യോഗ്യത പരിഗണിക്കും.
Recent Posts
-
SRM JEE എൻട്രൻസ് അപേക്ഷ ക്ഷണിച്ചുDec 15, 2024 | Educational News
-
VIT 2025 എൻട്രൻസ് അപേക്ഷ ക്ഷണിച്ചുNov 8, 2024 | Educational News
-
LDC ; ലഭിക്കാനും ലഭിച്ചാലുമുള്ള സാധ്യതകൾDec 2, 2023 | KPSC
y4qx80
3rhe7y