ഈ വർഷത്തെ +1 പ്രവേശന അലോട്മെൻറുകളിൽ ഇതുവരെയും അലോട്ട്മെൻറ് ലഭിക്കാത്ത വിദ്യാർഥികൾക്ക് സപ്ലിമെൻററി അലോട്ട്മെന്റിന് ഒക്ടോബർ 10 മുതൽ 14 വരെ അപേക്ഷിക്കാം.
ഒക്ടോബർ 10ന് രാവിലെ അഡ്മിഷൻ വെബ്സൈറ്റിൽ ഒഴിവുകൾ പ്രസിദ്ധീകരിക്കും. ഒഴിവുകൾ ഉള്ള സ്കൂളുകളിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.

മുൻ അലോട്ട്മെന്റിൽ എവിടെയെങ്കിലും പ്രവേശനം നേടിയ വർക്കും, അലോട്ട്മെൻറ് ലഭിച്ചിട്ടും അഡ്മിഷൻ എടുക്കാത്തവർക്കും, സപ്ലിമെൻററി അലോട്ട്മെൻറ് അപേക്ഷ കൊടുക്കാൻ സാധിക്കില്ല.
അപേക്ഷയിലെ പിഴവുകാരണം ഒന്നും രണ്ടും അലോട്ട്മെൻറ് കളിൽ പ്രവേശനം നിരാകരിക്കപ്പെട്ട വിദ്യാർഥികൾക്ക് സപ്ലിമെൻററി അലോട്ട്മെൻറ് അപേക്ഷ കൊടുക്കാവുന്നതാണ്.

സപ്ലിമെൻററി അലോട്ട്മെൻറ് അപേക്ഷിക്കുന്നത് കാൻഡിഡേറ്റ് ലോഗിൻ വഴിയായിരിക്കും . Renew Application വഴിയാണ് അപേക്ഷ പുതുക്കേണ്ടത്.
ഒക്ടോബർ 10ന് മാത്രമേ ഈ ഒരു ലിങ്ക് Candidate Login ൽ ലഭ്യമാവുകയുള്ളൂ.

ഏക ജാലകത്തിൽ ഇതുവരെയും അപേക്ഷ കൊടുക്കാത്തവർ ക്കും സപ്ലിമെൻററി അലോട്ട്മെൻറ് അപേക്ഷ കൊടുക്കാവുന്നതാണ്