കാലിക്കറ്റ്‌ സര്‍വകലാശാലയുടെ 2023-24 അധ്യയന വര്‍ഷത്തെ ഏകജാലക സംവിധാനം മുഖാന്തരമുള്ള ബി.എഡ്‌. പ്രവേശനത്തിന്റെ (കൊമേഴ്സ്‌ ഓപ്ഷന്‍ ഒഴികെയുള്ള) രണ്ടാം അലോട്ട്മെന്റ്‌ പ്രസിദ്ധീകരിച്ചു.

ആദ്യമായി അലോട്ട്മെന്റ്‌ ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും മാര്‍ഡേറ്ററി ഫീസായ എ) എസ്‌.സി/എസ്‌.ടി/ഒ.ഇ.സി./ഒ.ഇ.സി.ക്ക്‌ തത്തുല്ല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന വിഭാഗം – 125 രൂപ ബി) മറ്റുള്ളവര്‍ – 510 രൂപ 01.08.2023 ന്‌ പകല്‍ 4 മണിക്കകം അടച്ച്‌ അലോട്ട്മെന്റ്‌ ലഭിച്ച കോളേജില്‍ സ്ഥിരം അഡ്മിഷന്‍ എടുക്കേണ്ടതാണ്‌.

മാന്‍ഡേറ്ററി ഫീസ്‌ അടച്ച്‌ അഡമിഷന്‍ എടുക്കാത്തവര്‍ക്ക്‌ നിലവില്‍ കിട്ടിയിരിക്കുന്ന അലോട്ട്മെന്റ്‌ നഷ്ടപ്പെടുന്നതാണ്‌. ഈ വിദ്യാര്‍ത്ഥികളെ തുടര്‍ന്നുള്ള പ്രവേശനത്തിന്‌ പരിഗണിക്കുന്നതല്ല. അലോട്ട്മെന്റ്‌ ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും അഡ്മിറ്റു കാര്‍ഡ്‌ എടുത്ത്‌ അലോട്ട്മെന്റ്‌ ലഭിച്ച കോളേജില്‍ സ്ഥിരം അഡ്മിഷന്‍ എടുക്കണം. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ എല്ലാ ഹയര്‍ ഓപ്ഷനുകളും ക്യാന്‍സല്‍ ചെയ്തി അഡ്മിറ്റ്‌ കാര്‍ഡ്‌ എടുത്ത്‌ സ്ഥിരം അഡ്മിഷന്‍ എടുക്കണം. ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തുന്നവരെ രണ്ടാം അലോട്ട്മെന്റിനുശേഷം ഉണ്ടാകുന്ന ഒഴിവിലേക്ക്‌ പരിഗണിക്കുന്നതായിരിക്കും.

സ്ഥിരം അഡ്മിഷന്‍ എടുക്കുന്നവര്‍ക്ക്‌ TC ഒഴികെയുള്ള എല്ലാ അസ്സല്‍ രേഖകളും പ്രവേശന ദിവസം തന്നെ തിരിച്ച് വാങ്ങാവുന്നതാണ്‌. കൊമ്മേഴ്സ്‌ ഓപ്ഷനിലേക്കുള്ള പ്രവേശന നടപടികള്‍ കാലിക്കറ്റ്‌ സര്‍വ്വകലാശാലയുടെ എം.കോം. ഫലം പ്രസിദ്ധീകരിച്ച്‌ കഴിഞ്ഞതിനുശേഷം ആരംഭിക്കുന്നതാണ്‌. ക്ലാസ്സുകള്‍ 01.08.2023 ന്‌ ആരംഭിക്കുന്നതാണ്‌.