*🎓ഐബിപിഎസ് വിജ്ഞാപനം, ബാങ്കുകളിൽ 4135 പ്രൊബേഷനറി ഓഫിസർ🎓* ബാങ്കുകളിൽ പ്രൊബേഷനറി ഓഫിസർ/മാനേജ്‌മെന്റ് ട്രെയിനി തസ്‌തികയിലെ നിയമനത്തിനായി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതു എഴുത്തുപരീക്ഷയ്‌ക്ക് അപേക്ഷിക്കാം.11 ബാങ്കുകളിലായി നിലവിൽ 4135 ഒഴിവുകളുണ്ട്. ബിരുദക്കാർക്കാണ് അവസരം.🛑 *_ഓൺലൈൻ അപേക്ഷ നവംബർ 10 വരെ._**പരീക്ഷയും തിരഞ്ഞെടുപ്പും*👇🏻പൊതുമേഖലാ ബാങ്കുകളിലെ പിഒ/മാനേജ്‌മെന്റ് ട്രെയിനി തസ്‌തികയിലേക്ക് ഐബിപിഎസ് നടത്തുന്ന പതിനൊന്നാമത്തെ പൊതു എഴുത്തുപരീക്ഷയാണിത്. ഈ പരീക്ഷയെഴുതിയവരെ മാത്രമേ ഈ ബാങ്കുകളിലെ അടുത്ത സാമ്പത്തിക വർഷത്തെ (2022–23) പിഒ/മാനേജ്‌മെന്റ് ട്രെയിനി നിയമനങ്ങൾക്കു പരിഗണിക്കൂ. ഐബിപിഎസ് പൊതുപരീക്ഷയിൽ നേടുന്ന സ്‌കോറിന്റെ അടിസ്‌ഥാനത്തിലാകും പ്രാഥമിക തിരഞ്ഞെടുപ്പ്. പരീക്ഷയിൽ യോഗ്യത നേടുന്നവരുടെ ഇന്റർവ്യൂവും ഐബിപിഎസ് നടത്തും. പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ ബാങ്കുകളിൽ ഒന്നിലേക്ക് അലോട്ട് ചെയ്യും. ഒഴിവുകളുടെ എണ്ണം ഇനിയും വർധിച്ചേക്കാം. ഈ വിജ്‌ഞാപനപ്രകാരം 2023 മാർച്ച് 31 വരെ നിയമനം നടത്തും. *യോഗ്യതയും പ്രായവും*👇🏻യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. 2021 നവംബർ 10 അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും. *_പ്രായം:_* 20–30. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വികലാംഗർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടൻമാർക്കു നിയമാനുസൃത ഇളവ്. 2021 ഓഗസ്റ്റ് 1 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. *പരീക്ഷയും സിലബസും*👇🏻പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടമായാണ് ഓൺലൈൻ പൊതു എഴുത്തുപരീക്ഷ. രണ്ടു ഘട്ടത്തിലും ഒബ്‌ജക്‌ടീവ് ചോദ്യങ്ങളാണ്. പ്രിലിമിനറി പരീക്ഷ ഡിസംബർ 4, 11 തീയതികളിൽ നടക്കും. സംസ്‌ഥാനത്തു കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം. മെയിൻ പരീക്ഷ ജനുവരിയിൽ. മെയിൻ പരീക്ഷയ്ക്കു കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രമുണ്ട്. ഫെബ്രുവരി/മാർച്ചിൽ ഇന്റർവ്യൂ നടത്തും. 100 മാർക്കിന്റേതാണ് ഇന്റർവ്യൂ. തുടർന്ന് ഏപ്രിലിൽ പ്രൊവിഷനൽ അലോട്‌മെന്റ്.*ഫീസും റജിസ്ട്രേഷനും*👇🏻അപേക്ഷാ ഫീസ്: 850 രൂപ (പട്ടികവിഭാഗം/അംഗപരിമിതർക്ക് 175 രൂപ). ഓൺലൈനിൽ അടയ്‌ക്കാം. *ഓൺലൈൻ അപേക്ഷ:*👇🏻 www.ibps.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. _അപേക്ഷിക്കുന്നതു സംബന്ധിച്ച നിർദേശങ്ങൾ വെബ്‌സൈറ്റിൽ_.